നമുക്കെല്ലാവർക്കും തന്നെ രുചികരമായ ഭക്ഷണങ്ങൾ കഴിക്കുക എന്നത് ഇഷ്ടമാണ്. എന്നാൽ ഇത്തരത്തിൽ ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം കഴിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന ചില വ്യത്യാസങ്ങൾ തിരിച്ചറിയണം. ഇഷ്ടമുള്ളതാണ് എങ്കിലും ചെറിയ അളവിൽ മാത്രം കഴിക്കാനായി ശ്രമിക്കണം. ഇതിന്റെ അളവ് വർധിക്കുംതോറും .
നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന ചില വ്യത്യാസങ്ങൾ നിങ്ങളെ ഒരു രോഗിയാക്കി മാറ്റും. പ്രധാനമായും പ്രോട്ടീൻ ശരീരത്തിന് ആവശ്യമുള്ള ഒരു ഘടകമാണ്. എന്നാൽ അമിതമായ അളവിൽ ശരീരത്തിലേക്ക് പ്രോട്ടീൻ എത്തുമ്പോൾ ഇതിനുള്ള ചില ഘടകങ്ങൾ വിഘടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ചില പ്രോട്ടീനുള്ളിൽ തന്നെ പ്യൂരിൻ എന്ന ഘടകം അടങ്ങിയിരിക്കുന്നു.
ഈ പ്യൂരിൻ അമിതമായുള്ള പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കുന്തോറും നിങ്ങളുടെ ശരീരത്തിൽ വലിയ തോതിൽ യൂറിക് ആസിഡ് വർദ്ധിക്കാനുള്ള സാധ്യത കൂടുന്നു. പലരും ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകുന്നു എങ്കിലും പിന്നീട് നിങ്ങൾക്ക് ജോയിന്റുകളിലും മറ്റ് മസിലുകളിലും വേദനകളും, തരിപ്പും അനുഭവപ്പെടുമ്പോഴാണ് ഇത്തരം കാര്യങ്ങളെ ശ്രദ്ധിക്കുന്നത്. ഏറ്റവും ആദ്യം നിങ്ങൾക്ക് യൂറിക്കാസിഡിന്റെ ബുദ്ധിമുട്ടുകൾ കാണാൻ ആകുന്നത് കാലിന്റെ പെരുവിരലിൽ നിന്നാണ്.
ചുവന്ന വീർത്തു വരുന്ന അവസ്ഥയോ തരിപ്പ് മരവിപ്പ് വേദന എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളോ ഇതിന്റെ ഭാഗമായി അനുഭവപ്പെടാം. എന്നാൽ ഇത് വർദ്ധിക്കും തോറും നിങ്ങളുടെ കരൾ കിഡ്നി മറ്റ് അവയവങ്ങളെ എല്ലാം ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ പരമാവധിയും കുറയ്ക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് ചുവന്ന മാംസാഹാരങ്ങൾ കാർബോഹൈഡ്രേറ്റ് മധുരം എന്നിവയെല്ലാം ഒരു പരിധി വരെ ഒഴിവാക്കി നിർത്താം. ഇലക്കറികൾ പച്ചക്കറികൾ പഴവർഗ്ഗങ്ങൾ എന്നിവയെല്ലാം ശീലമാക്കാം.