അമ്പതുകളോ 55 പ്രായമാകുമ്പോൾ ആണ് സാധാരണയായി ആളുകൾക്ക് മുടിയിൽ നര വന്ന് തുടങ്ങാറുള്ളത്. എന്നാൽ ഇന്ന് സ്കൂളിൽ പഠിക്കുന്ന പ്രായത്തിൽ പോലും കുട്ടികളുടെ മുടി പോലും നരക്കുന്ന ഒരു സാഹചര്യം ആണ് ഉള്ളത്. ഇത്തരത്തിൽ മുടിയിൽ മഴപെയ്യാനുള്ള ഒരു പ്രധാനപ്പെട്ട കാരണം ഇന്നത്തെ നമ്മുടെ ജീവിതശൈലി തന്നെയാണ്. ഒന്നിനും നേരമില്ലാതെ തിരക്ക് പിടിച്ച് എല്ലാത്തിനും.
വേണ്ടി ഓടുന്ന ഒരു രീതിയാണ് ഇന്ന് ഉള്ളത്. എന്നതുകൊണ്ട് തന്നെ ശരിയായ രീതിയിൽ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും, മിനറൽസും, ന്യൂട്രിയൻസും ലഭിക്കുന്നില്ല എന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ പ്രായമാകുന്നതിനു മുൻപേ തന്നെ കണ്ടു തുടങ്ങുന്നത്. നിങ്ങളുടെ മുടിയുടെ ആരോഗ്യം വളർത്തുന്നതിന് വേണ്ടി വിറ്റാമിൻഡി, വിറ്റാമിൻബി 12,കാൽസ്യം, അയെൺ എന്നിവയെല്ലാം.
കൃത്യമായ അളവിൽ തന്നെ ലഭിക്കേണ്ടതുണ്ട്. വിറ്റാമിൻ ഡി ഭക്ഷണത്തിൽ നിന്നും നമുക്ക് കൃത്യമായ അളവിൽ ലഭിക്കില്ല എന്നതുകൊണ്ട് തന്നെ സൂര്യപ്രകാശമാണ് ഇതിനുള്ള നല്ല മാർഗ്ഗം. മറ്റ് ഘടകങ്ങളെല്ലാം ഭക്ഷണത്തിലൂടെ തന്നെ ശരീരത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുക. എന്നാൽ ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടും ശരീരത്തിന് ആവശ്യമായ രീതിയിൽ വലിച്ചെടുക്കാൻ സാധിക്കുന്നില്ല, എങ്കിൽ ഇതിന്റെ യഥാർത്ഥ കാരണം നിങ്ങളുടെ ദഹന വ്യവസ്ഥയാണ്.
ധഹന വ്യവസ്ഥയിൽ നല്ല ബാക്ടീരിയരുടെ അളവ് കുറയുമ്പോൾ ശരിയായി ഭക്ഷണം ദഹിക്കാനോ ഇതിലൂടെ ഉള്ള മിനറൽസും വിറ്റാമിനുകളും ശരീരത്തിന് വലിച്ചെടുക്കാനും സാധിക്കില്ല. ധാരാളമായി പ്രോബയോട്ടിക്കുകളും ആരോഗ്യകരമായ ഒരു ഭക്ഷണരീതിയിൽ നിന്ന് പാലിക്കുകയാണ് എങ്കിൽ തീർച്ചയായും ഇത്തരം പ്രശ്നങ്ങളെയും പ്രതിരോധിക്കാൻ സാധിക്കും. ഒരുപാട് വലിച്ചുവാരി ഭക്ഷണം കഴിക്കാതെ കൃത്യമായി എല്ലാ ഗുണങ്ങളും അടങ്ങിയ ഭക്ഷണങ്ങൾ സെലക്ട് ചെയ്തു മാത്രം കഴിക്കുക.