ക്ഷീണവും തളർച്ചയും നിങ്ങൾക്ക് ഇടയ്ക്കിടെ അനുഭവപ്പെടുന്നുണ്ടോ, ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്.

അമിതമായി ക്ഷീണം അനുഭവപ്പെടുന്ന ഒരു അവസ്ഥ മിക്ക സാഹചര്യങ്ങളിലും പുരുഷന്മാരെക്കാൾ അധികമായി സ്ത്രീകളിൽ ആണ് കാണപ്പെടാറുള്ളത്. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഒരു എനർജിയില്ലാത്ത ശരീരപ്രകൃതി, ഒന്നും ചെയ്യാനുള്ള താല്പര്യക്കുറവ് എന്നിവയെല്ലാം ഇവർക്ക് അനുഭവപ്പെടാറുണ്ട്. പലവിധമായ കാരണങ്ങൾ കൊണ്ടും ഇത്തരത്തിലുള്ള എനർജി കുറവും ക്ഷീണവും.

   

അനുഭവപ്പെടാറുണ്ട്. അമിതമായ അളവിൽ ഇത്തരത്തിൽ നിങ്ങൾക്ക് ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറുടെ സഹായം തേടുക. കാരണം നിങ്ങളെ ശരീരത്തിലുള്ള മറ്റു ചില വലിയ രോഗാവസ്ഥകളുടെ ഭാഗമായി ഇത്തരത്തിൽ ക്ഷീണം ഉണ്ടാകാം. അമിതഭാരമുള്ള ആളുകൾക്ക് ക്ഷീണം ഉണ്ടാകുന്നത് സാധാരണമാണ്. ശരീരത്തിൽ അമിതമായി കൊഴുപ്പ് അഴിഞ്ഞു കൂടുകയോ .

വയറു വല്ലാതെ വീർത്തുവരുന്ന അവസ്ഥയോ ഉണ്ടെങ്കിൽ രാത്രിയിൽ ഉറക്കക്കുറവ് ഉണ്ടാകാം. ഇതിന്റെ ഭാഗമായി പിറ്റേദിവസം അമിതമായ ക്ഷീണവും അനുഭവപ്പെടും. എന്നാൽ ഉറക്കച്ചടവ് മാറുന്നത് വഴി ഈ ക്ഷീണവും മാറി കിട്ടാറുണ്ട്. സ്ത്രീകൾക്ക് അവളുടെ ശരീരത്തിൽ ഒരു സംരക്ഷണ കവചം ആയിട്ടാണ് ഈസ്ട്രജൻ ഹോർമോൺ പ്രവർത്തിക്കുന്നത്. ഹോർമോണിന്റെ പ്രവർത്തനം നിന്നുപോകുന്ന സമയമാണ് ആർത്തവ വിരാമം. ആർത്തവവിരാമത്തിനുശേഷം സ്ത്രീകൾക്ക് അമിതമായ ക്ഷീണം അനുഭവപ്പെടുന്നത് .

സാധാരണമായി തന്നെ കണ്ടുവരുന്നു. ശരീരത്തിന് ആവശ്യമായ വിറ്റാമിനും ന്യൂട്രിയൻസും ഭക്ഷണത്തിലൂടെ ലഭിക്കാതെ വരുന്നതും ക്ഷീണം ഉണ്ടാകാൻ കാരണമാണ്. പല സ്കൂൾ വിദ്യാർഥികളും രാവിലെ എഴുന്നേൽക്കാൻ നേരം വൈകുന്നത് കൊണ്ട് തന്നെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാതെ സ്കൂളിലേക്കും ജോലിക്കും പോകുന്നത് കാണാറുണ്ട്. ഇങ്ങനെ രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നത് പലപ്പോഴും ക്ഷീണം വർദ്ധിക്കാൻ കാരണമാകും. ഈ കാരണങ്ങൾ തിരിച്ചറിഞ്ഞ് വളരെ പെട്ടെന്ന് തന്നെ പരിഹരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *