നിങ്ങളുടെ വീട്ടിൽ കാപ്പിപ്പൊടി ഉണ്ടോ, നരച്ച മുടിയഴകൾക്ക് ഇനി ഒരു ഡയ്യും വേണ്ട.

ഒരുപാട് പേർ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അകാലനര. മിക്കവാറും ഈ അകാലനരയ്ക്ക് കാരണം നിങ്ങളുടെ പാരമ്പര്യം തന്നെയാണ്. എന്നാൽ അമിതമായി ടെൻഷൻ അനുഭവിക്കുന്ന ജോലിഭാരം അമിതമായി ഉള്ള ആളുകൾക്കും ഇത്തരത്തിലുള്ള അകാലനര ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. നിങ്ങൾക്കും ഇത്തരത്തിൽ അകാലനരയോ നരച്ച മുടികളോ മുടിയുടെ ആരോഗ്യം നഷ്ടപ്പെട്ട അവസ്ഥയെ ഉണ്ടെങ്കിൽ.

   

തീർച്ചയായും ചെയ്തു നോക്കാവുന്ന നല്ല ഒരു പരിഹാരമാണ് ഇവിടെ പറയുന്നത്. പല കമ്പനികളുടെയും പലവിലയിലുള്ള ഹെയർ ഡൈകൾ എന്ന് മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഇവയെല്ലാം ഉപയോഗിക്കുന്നത് പലപ്പോഴും നിങ്ങളുടെ മുടിയുടെ ആരോഗ്യം നഷ്ടപ്പെടാൻ ഇടയാക്കും. മാത്രമല്ല പലരീതിയിലുള്ള അലർജി പ്രശ്നങ്ങളും ഇതുമൂലം ഉണ്ടാകാറുണ്ട്.

നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുന്ന പ്രകൃതിദത്തമായ മാർഗ്ഗമാണ് എങ്കിൽ ഒട്ടും വിഷമിക്കതെ ഉപയോഗിക്കാൻ സാധിക്കും. ഇത്തരത്തിൽ നിങ്ങളുടെ അടുക്കളയിൽ തന്നെയുള്ള ഒരു വസ്തു ഉപയോഗിച്ച് ഈ ഹെയർ ഡൈ തയ്യാറാക്കാം. ഹെയർ ഡൈ എന്നതിലുപരി നിങ്ങളുടെ മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഒരു പാക്ക് ആണ് ഇത്.

ഇതിനായി അല്പം വെള്ളം നല്ലപോലെ ഒന്ന് തിളപ്പിച്ച് എടുക്കാം ഇതിലേക്ക് നാല് ടേബിൾ സ്പൂൺ കാപ്പിപ്പൊടി ചേർത്ത് കുറുക്കി എടുക്കാം. തലമുടിയിൽ അല്പം എണ്ണ തേച്ച് ഒരു മൈൽഡ് ഷാംപൂവോ ചെറുപയർ പൊടിയോ ചേർത്ത് ഒന്ന് കഴുകി എടുക്കാം. മുടി നല്ലപോലെ ഉണക്കിയെടുത്ത ശേഷം ഒരു പഴയ ബ്രഷ് ഉപയോഗിച്ച് കാപ്പിപ്പൊടി മിക്സ് നിങ്ങൾക്ക് തലയിൽ ഉപയോഗിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ തല കഴുകിയെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *