5000 വർഷങ്ങളോളം പഴക്കമുള്ള ഒരു പുരാണമാണ് ശ്രീകൃഷ്ണ ഭഗവാന്റേത്. ഭഗവാന്റെ ജനനവും കുട്ടിക്കാലവും എല്ലാം തന്നെ എല്ലാ ആളുകൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. ജീവിതത്തിൽ എന്തെങ്കിലും ഒരു ബുദ്ധിമുട്ട് വരുന്ന സമയത്ത് കൃഷ്ണ എന്ന് വിളിച്ചാൽ മാത്രം മതി ഭഗവാൻ തന്നെ സ്വരൂപത്തിൽ വന്ന നിങ്ങളുടെ ദുഃഖമെല്ലാം മാറ്റും.
ഇന്നത്തെ ന്യൂതന ഇന്ത്യയിൽ ഉത്തർപ്രദേശിലെ മധുര ഗ്രാമത്തിൽ 15 കിലോമീറ്റർ മാറിയാണ് വൃന്ദാവനം സ്ഥിതി ചെയ്യുന്നത്. ശ്രീകൃഷ്ണ ഭഗവാന്റെ കുട്ടിക്കാലവും യൗവനവും എല്ലാം ചെലവഴിച്ചത് ഈ വൃന്ദാവനത്തിലാണ്. അമ്മ ഈശോദയോടൊപ്പം ഉള്ള ലീലാവിലാസങ്ങളെല്ലാം തന്നെ നാം പലതവണ കേട്ടതാണ്. ഒരു ഹൈന്ദവനും ശ്രീകൃഷ്ണ ഭക്തനുമായുള്ള ആളാണ് നിങ്ങൾ എങ്കിൽ തീർച്ചയായും.
നിങ്ങളുടെ ജീവിതത്തിൽ എപ്പോഴെങ്കിലും ഒരുതവണയെങ്കിലും ഈ വൃന്ദാവനത്തിൽ പോയിരിക്കണം. വൃന്ദാവനത്തിലെ മണ്ണിൽ നിങ്ങൾ ചവിട്ടുമ്പോൾ തന്നെ നിങ്ങളുടെ ജീവിതത്തിന് വലിയ അനുഗ്രഹമാണ് ഉണ്ടാകുന്നത്. വൃന്ദാവനത്തിൽ ചില പ്രത്യേക ഭാഗങ്ങൾ ഉണ്ട് നിങ്ങൾ ദർശിക്കേണ്ടത്. വൃന്ദാവനത്തിന്റെ മണ്ണിലുള്ള തുളസിക്കാടുകൾ അതിപ്രധാനമാണ്.
അവിടെയുള്ള ഓരോ തുളസിയും രണ്ടു തുളസി ചെടികൾ ഇഴചേർന്ന് പടർന്നു നിൽക്കുന്നതാണ്. ഭഗവാന്റെ തോഴികളാണ് ഈ ഓരോ തുളസി ചെടിയും എന്നാണ് പറയപ്പെടുന്നത്. രാത്രിയുടെ യാമങ്ങളിൽ തുളസി ചെടികൾ തൊഴിലുമായി രൂപമാറ്റം സംഭവിച്ചേ ഭഗവാനുമായി നൃത്തനടനങ്ങൾ നടത്തുന്നു എന്നും ആ ഭാഗത്തുള്ള ആളുകൾ പറയുന്നു. പുരാതനകാലത്ത് നിധിയെല്ലാം സൂക്ഷിച്ച് മണ്ണിനടിയിൽ കുഴിച്ചിട്ട ശേഷം രാജാകന്മാർ അതിനുമുകളിൽ അന്ന് നട്ട കൈപ്പ ചെടി ഇന്നും പച്ചപ്പോടെ നിലനിൽക്കുന്നു. യശോദാനന്ദ വനവും കാണേണ്ട കാഴ്ചയാണ്.