നരച്ച മുടി കറുപ്പിച്ചെടുക്കുക എന്നത് അല്പം പ്രയാസമാണ്. കാരണം പ്രായം കൂടുന്തോറും മുടി നരയ്ക്കുന്നതിന്റെ എണ്ണം കൂടും. നിങ്ങൾക്ക് നിങ്ങളുടെ നരച്ച മുടി കിഴകളെ കറുപ്പിച്ച് എടുക്കുന്നതിന് വേണ്ടി പല രീതിയിലുള്ള ഹെയർ ഡൈകളും ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഇത്തരത്തിൽ എല്ലാ ഹെയർ ഡൈകളും വാങ്ങി മാറി ഉപയോഗിച്ചാലും നല്ല എഫക്ട് കിട്ടാത്ത ഒരു അനുഭൂതി കാണാറുണ്ട്.
നല്ല എഫക്ട് കിട്ടുക എന്നാൽ മുടിയിഴകൾ കറുത്ത് കിട്ടുക എന്നത് മാത്രമല്ല അലർജി ഇല്ലാതെ മുടിയിഴകളെ കറുപ്പിക്കാൻ ആകണം. ഇത്തരത്തിൽ നിങ്ങളുടെ മുടി നല്ലപോലെ കറുത്ത കിട്ടുന്നതിന് വേണ്ടി നിങ്ങൾക്ക് നാച്ചുറൽ ആയ ഒരു ഹെയർ ഡൈ വീട്ടിൽ തന്നെ തയ്യാറാക്കാം. ഇത് തയ്യാറാക്കുന്നതിനായി നിങ്ങളുടെ അടുക്കളയിലുള്ള ചില വസ്തുക്കൾ ആണ് ആവശ്യമായി വരുന്നത്.
പ്രധാനമായും ഒന്നോ രണ്ടോ സ്പൂൺ ഉലുവ ആവശ്യമുണ്ട്. ഇതിലേക്ക് തുല്യമായ അളവിൽ കരീംജീരകവും ചേർത്തു കൊടുക്കാം. നല്ലപോലെ വറുത്തെടുത്ത് മിക്സി ജാറിൽ നൈസായി പൊടിക്കുക. ശേഷം മാറ്റിവെക്കുക. മൂന്ന് ടേബിൾസ്പൂൺ ചായ ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് വറ്റിച്ചെടുക്കാം. ഒരു ടേബിൾ സ്പൂൺ അളവിൽ ഹെന്ന പൗഡർ അൽപം ഒന്ന് ചൂടാക്കി എടുക്കാം. ഈ മിശ്രിതങ്ങളെല്ലാം കൂടി നല്ല പോലെ ചേർത്ത് ഇളക്കാം. ഒരു ഇരുമ്പ് പാത്രത്തിൽ ഇത് ഒരു രാത്രി മുഴുവനും മൂടിവയ്ക്കാം.
ഇരുമ്പ് പാത്രം ഇല്ല എന്നാണെങ്കിൽ നിങ്ങൾ ഇത് മൂടി വയ്ക്കുന്ന പാത്രത്തിൽ ഒരു ചെറിയ ആണിയോ സ്ലൈഡൊ ഇട്ടു വയ്ക്കാം. ഇത് ആ മിക്സി ഇരുമ്പ് സത്ത് നൽകും. ശേഷം പിറ്റേദിവസം നിങ്ങൾക്ക് ഈ നിങ്ങളുടെ മുടിയിൽ ഉപയോഗിക്കാം. ഇത് നല്ല ഒരു പേസ്റ്റ് രൂപം ആകാൻ വേണ്ടി ഇതിലേക്ക് ആവശ്യമായ ചായ മിക്സ് ചേർത്തു കൊടുക്കാം. ശേഷം ഇത് ഒരു പഴയ ടൂത്ത് ബ്രഷ് ഡൈ ബ്രഷ് ഉപയോഗിച്ച് തലമുടിയിൽ മാത്രമായി തേച്ചു പിടിപ്പിക്കാം. ഇങ്ങനെ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു നല്ല ഹെയർ ഡൈ ഉപയോഗിക്കാം. ഒരുതരത്തിലുള്ള അലർജിയും ഇല്ലാതെ നിങ്ങളുടെ മുടിയിഴകൾ കറുത്ത കിട്ടും.