കുറഞ്ഞത് 10, 20 വർഷം കൊണ്ട് ശരീരത്തിൽ ശക്തി പ്രാപിച്ച നമ്മുടെ കരളിനെയും ജീവനെയും പകുത്തെടുക്കുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ. ഇത്രയും വർഷം ഇത് ശരീരത്തിൽ ഉണ്ടായിരുന്നതും അറിഞ്ഞില്ല എന്ന് പറയുന്നത് ഒരു വലിയ പ്രശ്നമാണ്. ഫാറ്റി ലിവർ എന്ന അവസ്ഥയ്ക്ക് ലക്ഷണങ്ങൾ കുറവാണ് എന്നതുകൊണ്ടാണ് പലരും ഇതിനെ തിരിച്ചറിയാതെ പോകുന്നത്.
അതുകൊണ്ടുതന്നെ ഇത് ശരീരത്തിൽ കൂടുതൽ ശക്തി സ്ഥാപിച്ച നിങ്ങളുടെ കരളിന്റെ ആരോഗ്യം പൂർണ്ണമായും നശിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരും. നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് കരളിന് ഇങ്ങനെ ഒരു അവസ്ഥയിലേക്ക് എത്തിക്കുന്നത്. പ്രത്യേകമായി ഇന്നത്തെ ജീവിതരീതിയിൽ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുന്ന ചുവന്ന മാംസങ്ങളിൽ .
അടങ്ങിയിരിക്കുന്ന കൊഴുപ്പും, ഭക്ഷണപദാർത്ഥങ്ങൾ പാഗം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ചില വിഷമയമുള്ള പദാർത്ഥങ്ങളും ആണ് കരളിനെ ഇങ്ങനെ ഒരു രോഗിയാക്കി മാറ്റാൻ കാരണമാകുന്നത്. എന്നാൽ ഇവയെക്കാൾ വലിയ ഭീകരനായി പ്രവർത്തിക്കുന്നത് മധുരവും കാർബോഹൈഡ്രേറ്റും തന്നെയാണ്. പലപ്പോഴും വ്യായാമമില്ലാത്ത ഒരു ജീവിതശൈലിയാണ് നാം നയിക്കുന്നത് എന്നതുതന്നെ നിങ്ങളുടെ കരളിനെ നശിപ്പിക്കാൻ കാരണമാകും.
ശരീരത്തിന് ആവശ്യമായ പല ഹോർമോണുകളെയും ഉൽപാദനവും പിത്തരസം പോലെയുള്ളവരുടെ ഉത്പാദനവും നടക്കുന്നത് നിങ്ങളുടെ കരളിന്റെ പ്രവർത്തനം മൂലമാണ്. ശ്വസനത്തിലൂടെയും ഭക്ഷണത്തിലൂടെയും ശരീരത്തിൽ അടിഞ്ഞുകൂടുന്ന ചില വിഷപദാർത്ഥങ്ങളിൽ ദഹിപ്പിച്ച് ഇല്ലാതാക്കുന്ന പ്രവർത്തനങ്ങൾ കരൾ ചെയ്യുന്നുണ്ട്. ആരോഗ്യരംഗം ഇത്രയധികം പുരോഗമിച്ചിട്ടും നമ്മുടെ ഇത്തരം രോഗാവസ്ഥകൾ ഇന്നും തുടർന്നു പോകുന്നതിന് നമ്മുടെ ജീവിതശൈലി വലിയ ഒരു കാരണമാണ്. വ്യായാമവും നല്ല ആരോഗ്യമുള്ള ഭക്ഷണ രീതിയും നമ്മൾ വളർത്തിയെടുക്കണം.