ഒരു മനുഷ്യന്റെ ശരീരം നിലനിൽക്കുന്നത് അതിലെ ഓരോ അവയവങ്ങളും കൃത്യമായി പ്രവർത്തിക്കുന്നതിലൂടെയാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ ചില രോഗങ്ങളുടെയും ചില ജീവിതരീതിയുടെയും ഭാഗമായി ശരീരത്തിലെ അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാറുണ്ട്. എന്നിരുന്നാൽ പോലും ശരീരം ശരിയായ രീതിയിൽ പ്രവർത്തിക്കുന്നത് രക്തക്കുഴലുകളിലൂടെ .
രക്തം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പ്രവഹിക്കുന്നതുകൊണ്ടുതന്നെയാണ്. നാം കഴിക്കുന്ന ഭക്ഷണങ്ങളും നമ്മുടെ ജീവിതരീതിയും വ്യായാമം ഇല്ലാത്ത രീതികളും ജീവിതത്തിൽ ഒരുപാട് തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. കൂട്ടത്തിൽ രക്തക്കുഴലുകളിൽ കൊഴുപ്പും കൊളസ്ട്രോളും അടിഞ്ഞുകൂടി രക്തക്കുഴികളുടെ ഭിത്തി കട്ടിയുള്ളതും പിന്നീട് അവിടെ ബ്ലോക്ക് ഉണ്ടാകാൻ സാഹചര്യം ഉണ്ടാകുംഇങ്ങനെ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞു കൂടാനുള്ള സാഹചര്യത്തിന് വേണ്ടി .
ഒരിക്കലും കാത്തുനിൽക്കരുത്. നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും അമിതമായുള്ള കൊഴുപ്പും കൊളസ്ട്രോളും എണ്ണയും മധുരവും ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഇവയെല്ലാം രക്തക്കുഴലും ബ്ലോക്ക് ഉണ്ടാക്കിയാൽ സംഭവിക്കാൻ പോകുന്നത് നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം നഷ്ടപ്പെടും എന്നതു തന്നെയാണ്. പോലുള്ള അവസ്ഥകൾ ഉണ്ടാകുന്നതിനെ ഏറ്റവും പദമാകാരണമാണ് രക്തക്കുഴലുകളിലെ ഈ ബ്ലോക്ക്. മാത്രമല്ല ഇങ്ങനെ ബ്ലോക്ക് ഉണ്ടാകുമ്പോൾ സ്ട്രോക്കും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
നല്ല ഭക്ഷണരീതിയും ആരോഗ്യശലവും വ്യായാമരീതിയും വളർത്തിയെടുക്കാൻ ശ്രമിക്കണം. ഭക്ഷണത്തിൽ ധാരാളം ആയി പച്ചക്കറികൾ, ഇലക്കറികൾ, പഴവർഗങ്ങൾ, ഫൈബർ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ എന്നിവ ഉൾപ്പെടുത്താൻ ശ്രമിക്കണം. ഒരുപാട് കൊഴുപ്പുള്ള മാംസാഹാരങ്ങളും, പാലുൽപന്നങ്ങളും, ബേക്കറി, ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നുള്ള ഭക്ഷണങ്ങളും, പാക്ക് ചെയ്തുവരുന്ന ഭക്ഷണങ്ങളും ഒഴിവാക്കണം. മധുരം ഒരു വലിയ വില്ലൻ തന്നെയാണ് എന്നതുകൊണ്ട് ഇവയെല്ലാം നിങ്ങളുടെ ജീവിതത്തിൽ നിന്നും ഒരു പരിധിവരെയും മാറ്റിനിർത്തുക.