മുഖത്ത് കറുത്ത നിറത്തിലുള്ള പാടുകൾ ഉണ്ടാകുന്നതിനെ ആണ് കരിമംഗല്യം എന്ന് പറയാറുള്ളത്. ഇത്തരത്തിലുള്ള കറുത്ത പാടുകൾ ചില ഭാഗങ്ങളും മാത്രം കേന്ദ്രീകരിച്ച് വൃത്താകൃതിയിലും പരന്നുകിടക്കുന്ന രീതിയിലും കാണപ്പെടാറുണ്ട്. ഇത്തരത്തിൽ കരിമംഗല്യം ഉണ്ടാകുന്നതിന് ചില പ്രധാന കാരണങ്ങളുണ്ട്. പ്രത്യേകമായി ചില വിഭാഗം സ്ത്രീകളിലാണ് ഇത് അധികവും കാണപ്പെടാറുള്ളത്. വെളുത്ത ചർമം ഉള്ളവരേക്കാൾ ഉപരിയായി ഇരുണ്ട ചർമം ഉള്ളവരിലാണ് ഇത് അധികവും കാണാറുള്ളത്.
ആർത്തവവിരാമം, ഗർഭാവസ്ഥ, അമിതവണ്ണം, ഒരുപാട് വെയിൽ കൊള്ളുന്ന ജോലി ചെയ്യുന്ന ആളുകൾ ഇവർക്കെല്ലാം ഈ കരിമംഗല്യം വളരെ പെട്ടെന്ന് ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. മിക്കപ്പോഴും 45 വയസ്സിനുശേഷം 55 വയസ്സിനുള്ളിൽ ആയിരിക്കും ഇത്തരത്തിലുള്ള ആർത്തവവിരാമം സംഭവിക്കുന്നതും, കരിമംഗല്യം പോലുള്ള ബുദ്ധിമുട്ടുകൾ അധികമായി കാണപ്പെടുന്നത്. നിങ്ങൾക്കും നിങ്ങളുടെ മുഖത്ത് ഇത്തരത്തിലുള്ള കറുത്ത പാടുകൾ പ്രത്യക്ഷപ്പെടുന്നുണ്ട് എങ്കിൽ വളരെ നിസ്സാരമായി ഇതിനെ പരിഹരിക്കാൻ ആകും.
നിങ്ങളുടെ അടുക്കളയിൽ തന്നെയുള്ള രണ്ടു വസ്തുക്കൾ ഉപയോഗിച്ച് ഇതിനുള്ള പരിഹാരം ചെയ്യാം. ഇതിനുവേണ്ടി ഉരുളക്കിഴങ്ങ് ഇവിടെ ഉപയോഗിക്കുന്നത്. ഉരുളക്കിഴങ്ങ് ഉപയോഗിച്ചുള്ള ഫേസ് പാക്കുകളും ക്രീമുകളും ഉപയോഗിക്കുമ്പോൾ മിക്കവാറും ഇത് രാത്രി സമയങ്ങളിൽ ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ ഉചിതം.
ഒരു ഉരുളക്കിഴങ്ങിന്റെ പകുതി ഭാഗം മാത്രം മുറിച്ചെടുക്കാം ഇതിലേക്ക് അല്പം പോലും വെള്ളം ചേർക്കാതെ മിക്സി ജാറിൽ തരിതരിപ്പോടുകൂടി അരച്ചെടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ പാല് ചേർത്ത് ശേഷം നിങ്ങളുടെ മുഖത്ത് നല്ലപോലെ ഇത് ഉപയോഗിച്ച് സ്ക്രബ്ബ് ചെയ്യുക. കുറഞ്ഞത് 20 മിനിറ്റ് നേരമെങ്കിലും ഇത് മുഖത്ത് തന്നെ വെച്ചിരിക്കണം. ഒരാഴ്ച സ്ഥിരമായി ഇത് ഉപയോഗിച്ചാൽ തന്നെ നല്ല റിസൾട്ട് നിങ്ങളുടെ മുഖത്ത് കാണാം.