ഇനി നിങ്ങളുടെ കാൽപാദം പാല് പോലെ വെളുത്തതാകും, മൃദുലമായ കാൽപാദം നിങ്ങൾക്കും സ്വന്തം.

കറുത്തിരുണ്ട കാൽപാദവും വരവിണ്ട ഭംഗിയില്ലാത്ത കാൽപാദവുമായി ഒരുപാട് വിഷമിക്കുന്ന ആളുകൾ ഉണ്ടാകും. നിങ്ങളുടെ കാൽപാദത്തിൽ ഇത്തരത്തിലുള്ള നിറവ്യത്യാസമോ ബുദ്ധിമുട്ടുകളും ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് വളരെ എളുപ്പം പരിഹരിക്കാവുന്നതാണ്. ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഇല്ലാതെ വളരെ എളുപ്പം ഇവയെല്ലാം നിസ്സാരമായി തന്നെ മാറ്റിയെടുക്കാം.

   

കാൽപാദങ്ങൾ കൂടുതൽ മനോഹരമാക്കാനും വെണ്ണ പോലെ മൃതലമാക്കാനും നിങ്ങളുടെ വീട്ടിൽ തന്നെ ചെയ്യാവുന്ന ഈ പ്രയോഗം സഹായിക്കും. നിങ്ങൾക്കും നിങ്ങളുടെ വീട്ടിലുള്ള ഈ രണ്ടു വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് കാൽപാദത്തിലുള്ള പാടുകളും ചെറിയ കുരുക്കളും നിറവ്യത്യാസവും മാറ്റിയെടുക്കാം. ഇങ്ങനെ കാൽപാദങ്ങളെ മനോഹരമാക്കാൻ വേണ്ടി ആവശ്യമായത്.

അല്പം ബേക്കിംഗ് സോഡയും ഒരു പകുതി ചെറുനാരങ്ങയും ആണ്. ഒരു ചെറുനാരങ്ങയുടെ പകുതി കുരുകളഞ്ഞ് ഒരു ചെറിയ ബൗളിലേക്ക് പിഴിഞ്ഞെടുക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കാം. ഒരുപാട് ലായനി രൂപത്തിലേക്ക് ആകാതിരിക്കുന്നതാണ് നല്ലത്. അത്യാവശ്യം കാലിൽ പുരട്ടി ഇട്ടാൽ ഒഴുകി പോകാത്ത രീതിയിലേക്ക് ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കാം.

ആവശ്യമെങ്കിൽ ഇതിലേക്ക് അല്പം ഉപ്പും കൂടി ചേർത്ത് നല്ലപോലെ യോജിപ്പിക്കാം. നിങ്ങളുടെ കാൽപാദത്തിനു മുകളിൽ ഇത് തേച്ച് ശേഷം നല്ലപോലെ മസാജ് ചെയ്തു കൊടുക്കുക. കുറഞ്ഞത് 20 മിനിറ്റ് നേരമെങ്കിലും ഇത് കാലിൽ തന്നെ റസ്റ്റ് ചെയ്യാനായി ഇരിക്കുക. ശേഷം തണുത്ത വെള്ളത്തിൽ കാലുകൾ പതിയെ കഴുകിയിട്ട് നനവ് ഒപ്പിയെടുത്ത് മാറ്റാം. തീർച്ചയായും എല്ലാദിവസവും ഏതെങ്കിലും ഒരു സമയത്ത് ഇത് ചെയ്താൽ നിങ്ങളുടെ കാൽപാദത്തിൽ വ്യത്യാസങ്ങൾ കാണാനാകും. കൂടുതൽ മനോഹരമായ കാൽപാദങ്ങൾ നിങ്ങൾക്കും സ്വന്തമാക്കാം.

Leave a Reply

Your email address will not be published. Required fields are marked *