ശരീരഭാരം അമിതമായി വർദ്ധിക്കുമ്പോൾ ഇത് പലതരത്തിലുള്ള ശാരീരിക പ്രശ്നങ്ങളും ഇതിനെ തുടർന്ന് ഉണ്ടാക്കും. പ്രത്യേകിച്ചും ശരീരത്തിന്റെ ഹോർമോണുകൾ ഇമ്പാലൻസ് ആകാനും, ശരീരത്തിന്റെ മെറ്റബോളിസം നഷ്ടപ്പെടാനുമെല്ലാം ഇത് കാരണമാകും. നിങ്ങളുടെ ശരീരത്തിലെ പലതരത്തിലുള്ള പ്രത്യേകിച്ചും പിസിഒഡി തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ ഉണ്ടാകാൻ ഈ അമിതഭാരം ഒരു പ്രധാന കാരണമാണ്.
ജീവിതശൈലിയോട് അനുബന്ധിച്ചാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്നതുകൊണ്ട് തന്നെ ഈ പ്രശ്നങ്ങളെ അകറ്റുന്നതിന് ജീവിതശൈലി നിയന്ത്രിക്കുക തന്നെയാണ് ചെയ്യേണ്ടത്. ഇതിനായി നിങ്ങളുടെ ഭക്ഷണത്തിൽ അമിതമായി ഉപ്പ് പഞ്ചസാര എണ്ണ എന്നിവയുടെ അളവ് കുറയ്ക്കുക. അതുമാത്രമല്ല കാർബോഹൈഡ്രേറ്റ് അമിതമായി ശരീരത്തിലേക്ക് ചെല്ലുന്നതും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും. നല്ല ഒരു ഇന്റർമിട്ടൻ ഫാസ്റ്റിംഗ് രീതി നിങ്ങൾ പാലിക്കുകയാണ്.
എങ്കിൽ തീർച്ചയായും ഒരാഴ്ച കൊണ്ട് തന്നെ രണ്ട് കിലോ ഭാരം വരെ കുറക്കാൻ നിങ്ങൾക്ക് സാധിക്കും. ഒപ്പം തന്നെ അരമണിക്കൂർ നേരമെങ്കിലും നല്ല ഒരു വ്യായാമ ശീലം പാലിക്കണം. ഇത്രയുള്ള ഭക്ഷണക്രമങ്ങളെല്ലാം പാലിക്കുകയും എന്നാൽ മദ്യപാനശീലനങ്ങൾക്ക് ഉണ്ട് എങ്കിൽ തീർച്ചയായും ഇതും നിങ്ങളെ ശരീരത്തിന്റെ ആരോഗ്യസ്ഥിതി നഷ്ടപ്പെടുത്തും. ധാരാളം എണ്ണ ഉപയോഗിച്ചു നാളികേരം ചേർത്തോ കറികൾ ഉണ്ടാക്കി കഴിക്കുന്നതും.
കൊഴുപ്പ് വർധിക്കാൻ ഇടയാക്കും. നിങ്ങൾക്ക് ദിവസവും ഭക്ഷണത്തിൽ ഒരു മുട്ട ഉൾപ്പെടുത്തുകയാണ് എങ്കിൽ നല്ല ഗുണങ്ങൾ ലഭിക്കും. നല്ല പ്രോട്ടീനുകൾ മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്താനായും ചീത്ത പ്രവർത്തിനുകളും ചീത്ത ബാക്ടീരിയകളും ഉണ്ടാകുന്ന രീതികൾ എല്ലാം ഒഴിവാക്കാനും ശ്രമിക്കുക. ഭക്ഷണം കഴിക്കുന്നത് ആരോഗ്യം വർദ്ധിപ്പിക്കാൻ വേണ്ടിയാകണം, നിങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തുന്നതിന് വേണ്ടി ആകരുത്.