എത്ര പഴക്കമുള്ള ദഹനപ്രശ്നവും നിസ്സാരമായി മാറ്റിയെടുക്കാം. നിങ്ങൾക്കും ഇനി സുഖമായി ശോധന ഉണ്ടാകും.

ഒരു മനുഷ്യന്റെ ആരോഗ്യം എന്നത് എപ്പോഴും ഭക്ഷണത്തിലൂടെയാണ് ശരീരത്തിലേക്ക് എത്തുന്നത്. എന്നാൽ ശരീരത്തിലേക്ക് ഭക്ഷണം എത്തുക വേണ്ടി മാത്രമല്ല ശരീരത്തിൽ നിന്നും ഈ ഭക്ഷണം ആവശ്യമായ വലിച്ചെടുത്ത് ബാക്കിവരുന്ന വേസ്റ്റ് കൃത്യമായ രീതിയിൽ കൃത്യമായ ഇടവേളകളിൽ പുറന്തള്ളുകയും വേണം. ഇത്തരത്തിൽ നല്ല മലശോധനയും ദഹനവും ഇല്ലാതെ വരുന്നതും ഒരുപാടു തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.

   

പ്രത്യേകമായി കീഴ് വായു ശല്യം, ഗ്യാസ് കയറുന്ന ബുദ്ധിമുട്ട്, പുളിച്ചു തികട്ടൽ, നെഞ്ചിരിച്ചിൽ, തലവേദന, വരണ്ട ചുമ എന്നിവയെല്ലാം ഈ ബുദ്ധിമുട്ടിന്റെ ഭാഗമായി ശരീരത്തിൽ അനുഭവപ്പെടാം. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ എല്ലാം നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുമ്പോൾ പലരും ഇതിനെ ഒരു ഗ്യാസ് ബുദ്ധിമുട്ട് മാത്രമായി കണക്കാക്കാറുണ്ട്. എന്നാൽ ഗ്യാസ് കയറുന്നത് നിങ്ങളുടെ ശരീരത്തിൽ ഒരുപാട് തരത്തിലുള്ള മാനസികവും ശാരീരികവുമായ അസ്വസ്ഥതകൾക്ക് കാരണമാകും.

ദിവസത്തിൽ ഒരുതവണ എങ്കിലും നിങ്ങൾക്ക് ശരീരത്തിൽ നിന്ന് മലശോധന ഉണ്ടാവേണ്ടതുണ്ട്. ചില ഭക്ഷണങ്ങൾ കഴിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള ദഹന പ്രശ്നങ്ങൾ അമിതമായി കാണപ്പെടുന്നു. നിങ്ങളുടെ ദഹന വ്യവസ്ഥയിൽ നല്ല ബാക്ടീരിയകളുടെ അളവ് കുറയുന്നതും ഇത്തരം ദഹനപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ദഹന വ്യവസ്ഥയിൽ നല്ല ബാക്ടീരിയകളുടെ പ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും.

ചീത്ത ബാക്ടീരികളുടെ അളവ് കുറയ്ക്കുന്നതിന് വേണ്ടി നല്ല രീതിയിലുള്ള പ്രോ ബയോട്ടിക്കുകൾ നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കി ഉപയോഗിക്കാം. ഒരു ടീസ്പൂൺ ആപ്പിൾ സിഡാർ വിനിഗർ ഒരു ഗ്ലാസ് വെള്ളത്തിൽ ലയിപ്പിച്ച് ദിവസവും ഭക്ഷണത്തിന് അരമണിക്കൂർ ശേഷം കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും. മോര് ഭക്ഷണത്തിന്റെ ഒപ്പം ഉച്ചസമയത്ത് കഴിക്കുന്നത് നല്ല ഒരു പ്രോബയോട്ടിക്ക് ആയി പ്രവർത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *