കുട്ടികൾക്ക് നല്ല ആരോഗ്യം ലഭിക്കാനായി എല്ലാവരും കൊടുക്കുന്ന ഭക്ഷണം ആയിരിക്കും റാഗി. റാഗി ഉപയോഗിച്ച് പലതരത്തിലുള്ള വിഭവങ്ങൾ തയ്യാറാക്കാറുണ്ട്. റാഗിയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങളെപ്പറ്റി അറിയാം. ശരീരത്തിലെ അമിതവണ്ണത്തെ കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ റാഗി ദിവസം കഴിക്കുന്നത് വളരെയധികം നല്ലതാണ്. വിശപ്പ് കുറയ്ക്കുന്ന ട്രിപ്പ്റ്റോഫാൻ എന്ന അമിനോ ആസിഡ് റാഗിയിൽ ധാരാളമുണ്ട്. ഇത് വിശപ്പിനെ കുറയ്ക്കുന്നു. റാഗിയിൽ ധാരാളം കാത്സ്യം, വൈറ്റമിൻ d എന്നിവ അടങ്ങിയിരിക്കുന്നു.
ഇത് എല്ലുകളുടെ വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്നു. കുട്ടികളിലെ എല്ലുകളുടെ വളർച്ച സാധ്യമാക്കുകയും പ്രായമായവരിൽ എല്ലുകളുടെ ആരോഗ്യത്തിന് ഗുണകരമാകുകയും ചെയ്യുന്നു. റാഗിയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹരോഗത്തെ ഇത് കുറയ്ക്കാൻ സഹായിക്കുന്നു.
അതുപോലെതന്നെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുകയും അതുവഴി ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും. ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ അനീമിയ പോലുള്ള രോഗങ്ങൾക്ക് റാഗി ദിവസവും കഴിക്കുന്നത് നല്ലതാണ്. മുലയൂട്ടുന്ന അമ്മമാർക്ക് റാഗി കഴിക്കുന്നത് മുലപ്പാൽ ഉണ്ടാകുന്നതിനും ആരോഗ്യത്തിനും വളരെയധികം ഗുണം ചെയ്യും. മാനസിക പ്രശ്നങ്ങളായ ഉൽക്കണ്ഠ വിഷാദം തുടങ്ങിയ രോഗങ്ങൾക്ക് റാഗി ദിവസവും കഴിക്കുക.
ചർമ്മ പരിരക്ഷയ്ക്ക് റാഗി വളരെ നല്ലതാണ്. അകാല വാർദ്ധക്യത്തെ ഇത് തടയുന്നു. ഇതിലടങ്ങിയിരിക്കുന്ന നിയാസിൻ ചർമ്മ വൈകല്യങ്ങളെ ഇല്ലാതാകുന്നു. അതുപോലെതന്നെ റാഗിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡ് ഡുകൾ ക്യാൻസർ സാധ്യതയും ഇല്ലാതാക്കുന്നു. എന്നാൽ വൃക്ക, തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ ഉള്ളവർ റാഗി കഴിക്കുന്നത് ഒഴിവാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.