സനാതന വിശ്വാസപ്രകാരം ഹൈന്ദവ ആചാരത്തിൽ നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുക എന്നത് ഐശ്വര്യത്തിന്റെ ലക്ഷണമാണ്. ജീവിതത്തിൽ ഐശ്വര്യങ്ങൾ നിറഞ്ഞു നിൽക്കുവാനും ഈശ്വര സാന്നിധ്യം വളർത്താനും ദിവസവും സന്ധിക്കും രാവിലെയും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കണം.
ഇങ്ങനെ നിലവിളക്ക് കൊളുത്തുന്ന സമയത്ത് മിക്കപ്പോഴും വരുന്ന ചില തെറ്റുകളാണ് ജീവിതത്തിൽ ദുരിതങ്ങൾക്ക് കാരണമാകുന്നത്. ഒരിക്കലും ഈ തെറ്റുകൾ നിങ്ങളുടെ വീട്ടിൽ നിലവിളക്ക് കൊളുത്തുന്ന സമയത്ത് ചെയ്യരുത്. മിക്കവാറും സ്ത്രീകൾ ആയിരിക്കും വീടുകളിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത്.
അവരുടെ ആർത്തവ സമയം നിലവിളക്ക് കൊളുത്തുന്ന ചർമ്മത്തിൽ നിന്നും ഒഴിഞ്ഞുനിൽക്കാൻ ശ്രദ്ധിക്കണം. ആർത്തവ സമയത്ത് മാത്രമല്ല നിലവിളക്ക് കൊളുത്തുന്ന സമയത്ത് ചെയ്യേണ്ട ചില പ്രത്യേക കാര്യങ്ങളും ഉണ്ട്. നിലവിളക്ക് കൊളുത്തുന്ന സമയത്ത് സ്ത്രീകൾ ഒരിക്കലും മുടി അഴിച്ചിട്ട് നിൽക്കരുത്. ആ സമയത്ത് മുടി ചീകുന്നതും, നഖം വെട്ടുന്നതും, തല നോക്കുന്നതും വലിയ ഐശ്വര്യ കേടാണ്. മാത്രമല്ല സന്ധ്യാസമയത്ത് ഭക്ഷണം കഴിക്കുന്നതും വലിയ ഒരു ഐശ്വര്യത്തിന്റെ നാശത്തിന് കാരണമാകും.
പ്രായമായ ആളുകളും ചെറിയ കുട്ടികളും ഒഴുകി മറ്റുള്ളവർ ഈ സമയത്ത് ഭക്ഷണം കഴിക്കുകയോ കേറി കിടക്കുകയോ ചെയ്യുന്നത് തെറ്റാണ്. സന്ധ്യയാകുന്നതിനു മുൻപേ തന്നെ വീട്ടിലെ ജോലികൾ എല്ലാം ചെയ്തു തീർക്കുക എന്നതും പ്രത്യേകം ശ്രദ്ധയോടെ ചെയ്യുക. സന്ധ്യാസമയത്ത് മുറ്റം അടിക്കുന്നതും ഒരു വലിയ തെറ്റാണ്. നിലവിളക്ക് കൊളുത്തുന്ന സമയത്ത് പൂർണ്ണമായ വിശുദ്ധിയും വൃത്തിയും ഐശ്വര്യവും നിങ്ങളുടെ വീടിനും വ്യക്തികൾക്കും ഉണ്ടായിരിക്കണം. എങ്കിൽ മാത്രമാണ് നിങ്ങളുടെ ജീവിതത്തിലും ഈ ഐശ്വര്യം നിലനിൽക്കും.