നിങ്ങളുടെ അമ്മമാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില വിവരങ്ങൾ.

സ്ത്രീകൾ എപ്പോഴും അവരുടെ കുടുംബത്തിന്റെയും മക്കളുടെയും ഭർത്താവിന്റെയും കാര്യങ്ങളിൽ ആകുലരായിരിക്കും. അവർ എത്ര തന്നെ വളർന്നാലും പ്രായമായാലും അവരുടെ കാര്യങ്ങൾ അമ്മമാർ തന്നെ ചെയ്യണം എന്ന് നിർബന്ധ ബുദ്ധി ഉള്ളവർ ആയിരിക്കും. എന്നാൽ യഥാർത്ഥത്തിൽ പ്രായം കൂടുന്തോറും അവരവരുടെ കാര്യങ്ങൾ ചെയ്യാനുള്ള രീതിയിലേക്ക് മക്കളും കുടുംബത്തിലുള്ള മറ്റുള്ളവരും വളർന്നിരിക്കുന്നു. അതുകൊണ്ടുതന്നെ ഒരു പ്രായമായാൽ സ്ത്രീകൾ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്ന രീതി മാറ്റി വയ്ക്കുക.

   

പകരം സ്വന്തം ശരീരത്തെക്കുറിച്ചും ശരീരത്തിന്റെ ആരോഗ്യത്തെക്കുറിച്ചും ചിന്തിക്കേണ്ട സമയമാണ് 40 വയസ്സിന് ശേഷമുള്ള കാലഘട്ടം. പ്രത്യേകിച്ച് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ശരീരത്തിൽ ഹോർമോൺ സംബന്ധമായും ശാരീരികമായും മാനസികമായും ഒരുപാട് തരത്തിലുള്ള വ്യത്യാസങ്ങൾ ഉണ്ടാകുന്ന ഒരു കാലയളവാണ് 40 കളും 50 കളും. ആർത്തവം എന്ന അവരുടെ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അവസ്ഥ അതിന്റെ അവസാനത്തിലേക്ക് എത്തുന്ന പ്രായമാണ് ഇത്.

ഈ സമയത്ത് അവരുടെ ശരീരത്തിൽ പലതരത്തിലുള്ള ഹോർമോൺ വ്യതിയാനങ്ങളും ഉണ്ടാകും. ഇത്തരത്തിലുള്ള വ്യതിയാനങ്ങൾ അവരെ മാനസികമായും ശാരീരികമായും പല രോഗാവസ്ഥകളിലേക്കും എത്തിക്കും. അതുകൊണ്ട് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വ്യായാമങ്ങളും ജീവിതരീതിയും ഭക്ഷണ ശൈലിയും കൂടുതൽ ആരോഗ്യകരമായി ക്രമപ്പെടുത്തുക. നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് അധികം കൊഴുപ്പുള്ള ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കാം.

മൈദ,ഉപ്പ്, മധുരം, കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ, പ്രത്യേകിച്ച് വെളുത്ത അരി എന്നിവയെല്ലാം ഒഴിവാക്കുന്നതാണ് നിങ്ങളെ രോഗങ്ങളിൽ നിന്നും അകന്നു നിൽക്കാൻ സഹായിക്കുന്നത്. ഹൃദയാഘാതം പോലുള്ള അവസ്ഥകൾ സ്ത്രീകൾക്ക് ആ പ്രായം വരെയും ഉണ്ടാകാതിരിക്കുന്നതിന്റെ കാരണം തന്നെ ഇവരുടെ ശരീരത്തിലെ ഈസ്ട്രെജൻ ഹോർമോൺ എന്ന സംരക്ഷണ കവചാൽ ആണ്.

Leave a Reply

Your email address will not be published. Required fields are marked *