ചെവിക്കകത്ത് അഴുക്ക് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥ നാം സ്ഥിരമായി കാണാറുണ്ട് എന്നാൽ ഇത്തരത്തിലുള്ള അഴുക്ക് എടുത്തു കളയുന്നതിന് പലരും പല രീതിയിലുള്ള മാർഗ്ഗങ്ങളും പ്രയോഗിക്കാറുണ്ട് പ്രധാനമായും എല്ലാവരും പൊതുവേ ഉപയോഗിച്ച് വരുന്ന ഒരു മാർഗമാണ് ഇയർ ബഡ്സ് ഉപയോഗിക്കുന്ന രീതി. എന്നാൽ യഥാർത്ഥത്തിൽ ഇയർ ബട്സ് ഉപയോഗിക്കുന്നത് പുറമേയുള്ള ഭാഗം വൃത്തിയാക്കുന്നതിന് വേണ്ടിയാണ്.
സ്ലൈഡ്, സേഫ്റ്റി പിൻ , താക്കോലുകൾ, തീപ്പെട്ടിക്കൊള്ളി എന്നിങ്ങനെ പല വസ്തുക്കളും ചെവിയിലിട്ട് തിരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടാകും. യഥാർത്ഥത്തിൽ ചെവിയുടെ ഉൾഭാഗം എന്നത് വളരെയധികം സെൻസിറ്റീവ് ആയിട്ടുള്ള ഭാഗമാണ്. അതുകൊണ്ട് ഇത്തരം വസ്തുക്കൾ ഇട്ട് തിരിക്കുന്നത് ചെവിയില് തൊലി പൊളിഞ്ഞു പോരുന്നതിന് കാരണമാവുകയും. പിന്നീട് പഴുപ്പ് ചലം വരുന്ന അവസ്ഥയോ എല്ലാം ഇതിനെ തുടർന്ന് ഉണ്ടാകാനും സാധ്യതകൾ ഉണ്ട്. അതുകൊണ്ട് ഒരിക്കലും ഇയർ ബഡ്സ് പോലും ജീവിക്ക് ഉള്ളിലേക്ക് ഇടുന്നത് തെറ്റായ രീതിയാണ്. നിങ്ങൾക്ക് നിങ്ങളുടെ ചെവിയിലുള്ള അഴുക്ക് വൃത്തിയാക്കണമെങ്കിൽ തീർച്ചയായും ഇതിനുവേണ്ടി ഹൈഡ്രജൻ പെറോക്സൈഡ്, വെളിച്ചെണ്ണ അല്പം ചൂടാക്കി ഉപയോഗിക്കാം.
അതുമല്ലെങ്കിൽ ഗ്ലിസറിൻ, മിനറൽ ഓയിൽ എന്നിവ രണ്ടുതുള്ളി വീതം മാത്രം ചെവിയുടെ നേരെ വിപരീത ഭാഗം ഉയർത്തിപ്പിടിച്ചുകൊണ്ട് ഒഴിക്കാം. ഇങ്ങനെ ഒഴിച്ച് രണ്ടുമിനിറ്റ് റസ്റ്റ് ചെയ്ത ശേഷം ഈ ഒഴിച്ച് ഭാഗത്ത് ഒരു കോട്ടൺ തുണി വെച്ച് ശേഷം ആ ചെവി താഴെ വരുന്ന രീതിയിലേക്ക് തല തിരിച്ചു പിടിക്കാം. ഈ രീതിയാണ് ഏറ്റവും അനുയോജ്യവും എളുപ്പവുമുള്ള മാർഗം. തീർച്ചയായും ഒരു ഡോക്ടറുടെ സഹായത്തോടെ ഡ്രൈവാക്സ് നീക്കം ചെയ്യുന്നതാണ് കൂടുതൽ അനുയോജ്യം.