സെപ്റ്റംബർ ആറാം തീയതി ബുധനാഴ്ച ശ്രീകൃഷ്ണ ഭഗവാന്റെ ജന്മദിനമാണ് ആചരിക്കുന്നത്. പ്രത്യേകമായി അന്നേദിവസം ശ്രീകൃഷ്ണജയന്തി എന്ന് അറിയപ്പെടുന്നു. അഷ്ടമി രോഹിണി കൂടിയായ അന്നേദിവസം നിങ്ങൾ നിങ്ങളുടെ പിറന്നാൾ ഏതു രീതിയിലാണ് ആഘോഷിക്കുന്നത് ആ രീതിയിൽ നിങ്ങളുടെ ഭഗവാന്റെ ജന്മദിനവും ആചരിക്കണം. ശ്രീകൃഷ്ണ ഭഗവാൻ ജനിച്ച ദിവസമാണ് രോഹിണി നക്ഷത്രമായ ഈ ദിവസം. നിങ്ങൾക്ക് ജീവിതത്തിൽ ഉള്ള എത്ര വലിയ ആഗ്രഹങ്ങളും വളരെ പെട്ടെന്ന് സാധിച്ചു കിട്ടുന്നതിനുവേണ്ടി .
നിങ്ങൾ ശ്രീകൃഷ്ണക്ഷേത്രദർശനം നടത്തണം. ക്ഷേത്രദർശനം മാത്രം പോരാ ക്ഷേത്രത്തിൽ പോകുമ്പോൾ നിങ്ങൾ വ്രതം എടുത്ത് പ്രാർത്ഥിച്ചാണ് പോകുന്നത് എങ്കിൽ കൂടുതൽ ഫലം ലഭിക്കും. ഇതിനായി തലേദിവസം വൈകിയിട്ട് തന്നെ നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും അരിയാഹാരങ്ങൾ പൂർണമായും ഉപേക്ഷിക്കണം. നിങ്ങൾക്ക് എല്ലാ ഭക്ഷണവും ഉപേക്ഷിച്ചുകൊണ്ടും വ്രതം എടുക്കാം. അഷ്ടമിരോഹിണി ദിവസം രാവിലെ തന്നെ ക്ഷേത്രത്തിൽ പോയിഭഗവാനെ കണ്ട് സങ്കല്പം എടുത്ത് പ്രാർത്ഥിക്കണം.
അന്നേദിവസം പൂർണ്ണമായും ക്ഷേത്രത്തിൽ ചെലവഴിക്കാനായാൽ നിങ്ങൾക്ക് ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരും. ഭഗവാനെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ആണ് പാൽപ്പായസം. അഷ്ടമി രോഹിണി ദിവസത്തിൽ ക്ഷേത്രത്തിൽ പോയി പാൽപ്പായസം വെളിപാട് ആയി നൽകിയാൽ തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ വലിയ മംഗള കാര്യങ്ങൾ സംഭവിക്കും. ക്ഷേത്രത്തിൽ പോകാൻ സാധിക്കാത്തവരാണ് എങ്കിൽ വീട്ടിൽ തന്നെ പായസം വെച്ച് ഭഗവാന്റെ വിഗ്രഹത്തിനു മുൻപിൽ നേദിക്കാം.
പാൽപ്പായസം മാത്രമല്ല നെയ്യ് വിളക്കും വഴിപാടായി നൽകാനായാൽ ഇതുതന്നെ നിങ്ങളുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾ കൊണ്ടുവരാൻ ഇടയാകും. നിങ്ങളും ഒരു ശ്രീകൃഷ്ണ ഭക്തനാണ് എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ പ്രണയസഫല്യങ്ങൾ ഉണ്ടാകുന്നതിനെ ഈ വഴിപാടുകൾ വളരെയധികം സഹായകമാകും. നിങ്ങളുടെ മക്കളുടെ ജീവിതത്തിൽ ഉയർച്ച ഉണ്ടാകുന്നതിനും അവരുടെ ജീവിതം കൂടുതൽ സന്തോഷം നിറഞ്ഞതാകുന്നതിന് ഈ ദിവസത്തിലെ നെയ് വിളക്കും പായസവും വഴിപാടായി നൽകുന്നത് ഉപകാരപ്രദമാകും.
എല്ലാവർക്കും ഒരുപാട് ഇഷ്ടവും സ്നേഹവും ഉള്ള ഒരു ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ. നിങ്ങളുടെ ഇഷ്ടവും സ്നേഹവും നിങ്ങൾക്ക് പ്രകടിപ്പിക്കാനുള്ള ഒരു ദിവസമായി ഈ അഷ്ടമി രോഹിണി തിരഞ്ഞെടുക്കാം . ശ്രീകൃഷ്ണൻ ഭഗവാന്റെ അനുഗ്രഹം നമ്മോടൊപ്പം എന്നും ഉണ്ടായിരിക്കാൻ വേണ്ടി ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കാനും സമയം കണ്ടെത്താം.