ഇനി നിങ്ങൾക്കും തയ്യാറാക്കാം നല്ല നാച്ചുറൽ ഡൈ. കെമിക്കലുകൾ ഇല്ലാത്ത നാച്ചുറൽ ഡൈ ഇനി വീട്ടിൽ തന്നെ.

പ്രായം ചെല്ലുന്തോറും നര സ്വാഭാവികമാണ്. എന്നാൽ പലരും ഈ നരച്ച മുടിയിഴകളെ കറുപ്പിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള ഹെയർ ഡൈകളും വാങ്ങി ഉപയോഗിക്കും. ചില ഡൈ ഉപയോഗിക്കുന്നതുകൊണ്ട് തന്നെ തലമുടിയിലും, തലയോട്ടിയിലും, ചർമ്മത്തിലും പലതരത്തിലുള്ള അലർജി പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്.

   

നിങ്ങൾക്കും ഇത്തരത്തിലുള്ള അലർജി പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ തീർച്ചയായും അങ്ങനെയുള്ള കെമിക്കൽ ഹെയർ ഡൈകൾ ഇനി ഉപേക്ഷിക്കാം. നിങ്ങൾക്ക് തന്നെ വീട്ടിൽ നാച്ചുറൽ ആയ വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് ഒരു ഹെയർ ഡൈ തയ്യാറാക്കാം. ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് നിങ്ങളുടെ മുടിയിഴകൾ നാച്ചുറൽ ആയി തന്നെ കറുത്തു വരുന്നതും.

വഴിതെടുത്തുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സഹായിക്കും. പലരും ഈ ഹെയർ ഡൈ അലർജി ആലോചിച്ചുകൊണ്ട് ഡൈ ഉപയോഗിക്കാതെ നരച്ച മുടി തന്നെ കൊണ്ടുനടക്കുന്ന അവസ്ഥയും കാണാറുണ്ട്. അത്തരത്തിലുള്ളവർക്കെല്ലാം വിശ്വസിച്ചു ഉപയോഗിക്കാവുന്ന ഒരു നല്ല ഡൈ ആണ് ഇത്. ഇതിനായി രണ്ട് ടീസ്പൂൺ ഹെന്ന പൗഡർ, ഒരു ടീസ്പൂൺ ചായപ്പൊടി, ഒരു ടീസ്പൂൺ കാപ്പിപ്പൊടി എന്നിവ ചേർത്ത്.

നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം, ഇതിനെ ഒരു പേസ്റ്റ് രൂപം ആകത്തക്ക വിധം ബീറ്റ് റൂട്ട് ജ്യൂസ് ഉണ്ടാക്കി ഇതിലേക്ക് ഒഴിക്കാം. ഇതിനായി ഒരു ചെറിയ ബീറ്റ് റൂട്ട് വെള്ളം ചേർക്കാതെ അരച്ചെടുത്ത് ഒഴിക്കാം. ഒന്നോ രണ്ടോ മണിക്കൂറിനു ശേഷം തല തണുത്ത വെള്ളത്തിൽ കഴുകാം . രണ്ടോ മൂന്നോ മണിക്കൂറിന് ശേഷമോ പിറ്റേദിവസമോ നിങ്ങൾക്ക് നീല അമരി പൗഡർ ഉപയോഗിക്കാം. ഇതിലേക്ക് ചെമ്പരത്തി പൂക്കളുടെ ഉണങ്ങിയ പൊടിയും നെല്ലിക്ക പൊടിയും ചേർത്ത് പേസ്റ്റ് ആക്കി ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *