വേദന എന്നത് എപ്പോഴും അസഹനീയം തന്നെയാണ്. ഇത് ശരീരത്തിൽ ഉണ്ടായാലും മനസ്സിലുണ്ടായാലും പലർക്കും ഇത് സഹിക്കാൻ ആകില്ല. എന്നാൽ ശരീരത്തിന്റെ പല ഭാഗത്തായി വേദനകൾ ഇടയ്ക്കിടെ മാറി വരുന്നതായി കാണുന്നുണ്ടെങ്കിൽ ഇത് അല്പം കാര്യമായി തന്നെ ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള വേദനകളുമായി ഒരു ഡോക്ടറുടെ അടുത്ത് സ്കാനിങ്ങളുമാണ് പറയാറുള്ളത്. എന്നാൽ ഈ ടെസ്റ്റുകളിൽ ഒന്നും തന്നെ വേദനയുടെ കാരണം മനസ്സിലാക്കാൻ ആകില്ല. കാരണം ടെസ്റ്റുകളുടെ എല്ലാം റിസൾട്ട് നോർമൽ ആയിരിക്കും. നിങ്ങൾക്കും ഇത്തരത്തിൽ ശരീര വേദനകൾ ഉണ്ട് എങ്കിലും ടെസ്റ്റുകളിൽ കാണാത്ത ഒരു അവസ്ഥയുണ്ട് എങ്കിൽ പ്രധാനമായും മനസ്സിലാക്കേണ്ടത് ഇത് നിങ്ങളുടെ മനസ്സിലെ സ്ട്രെസ്സും ടെൻഷനും കൊണ്ട് ഉണ്ടാകുന്നതാണ് എന്നതാണ്.
ഈ അവസ്ഥയെ സാധാരണ ഫൈബ്രോ മയാല്ജിയ എന്നാണ് പറയാറുള്ളത്. ശരീരത്തിൽ വേദന ഇല്ല എങ്കിൽ കൂടിയും നാഡീ ഞരമ്പുകൾ തെറ്റായ ഇൻഫർമേഷനുകൾ തലച്ചോറിലേക്ക് നൽകുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള വേദനകൾ അനുഭവപ്പെടുന്നത്. നിങ്ങളുടെ മനസ്സിലുള്ള ടെൻഷനും സ്ട്രെസ്സും കൊണ്ട് മാംസപേശികൾക്കും കോശങ്ങൾക്കും കൂടുതൽ സ്ട്രെസ്സ് അനുഭവപ്പെടുകയും ഈ വഴിയിൽ നിന്നും ഉണ്ടാകുന്ന ഇൻഫർമേഷൻസ് തെറ്റായി പോകാനുള്ള സാധ്യതയും. അതുകൊണ്ട് എപ്പോഴും മനസ്സിന്റെ നില ഒരു കൂൾ അവസ്ഥയിൽ നിലനിർത്തുക. മനസ്സിന്റെ ടെൻഷൻ കൂടുന്തോറും രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
പ്രധാനമായും നിങ്ങൾക്കുണ്ടാകുന്ന ശരീര വേദനകളെ നിയന്ത്രിക്കുന്നതിന് നിങ്ങൾക്ക് തന്നെ സ്വയമേ ചികിത്സകൾ ചെയ്യാമെങ്കിൽ കൂടിയും ഒരു ഡോക്ടറുടെ സഹായത്തോടുകൂടി ചെയ്യുന്നതായിരിക്കും കൂടുതൽ ഉത്തമം. ഇത്രയുള്ള പല വേദനകളും മാറുന്നതിനേക്കാൾ കൗൺസിലിംഗ് സെക്ഷനുകൾ വളരെയധികം ഉപകാരപ്രദമാകാറുണ്ട്. ഒരു തവണത്തെ കൗൺസിലിംഗ് കൊണ്ട് പലർക്കും ഉപകാരം ഉണ്ടാകാറില്ല. രണ്ടോ മൂന്നോ കൗൺസിലിംഗ് സെക്ഷൻ കഴിഞ്ഞാൽ തന്നെ പലർക്കും ഇത് വളരെയധികം വ്യത്യാസം ശരീരത്തിൽ ഉണ്ടാകും. ശരീരവേദന പൂർണ്ണമായും മാറി കിട്ടുന്നത് കാണാനാകും. പുരുഷന്മാരെ അപേക്ഷ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സ്ത്രീകൾക്കാണ് അധികവും കണ്ടുവരുന്നത്.
നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ നിസ്സാരമായി ഒരിക്കലും കണക്കാക്കരുത്. മനസ്സിന്റെ നില തന്നെ നഷ്ടപ്പെടാൻ ഇത്തരത്തിലുള്ള വേദനകൾ പലപ്പോഴും കാരണമാകാറുണ്ട്. നിങ്ങൾക്ക് ഒരുപാട് ടെൻഷൻ ഉണ്ടാക്കുന്ന കാര്യങ്ങളിൽ നിന്നും അകന്നു നിൽക്കുന്നതാണ് ഉത്തമം. അതിനെ എപ്പോഴും ശാന്തമായ അവസ്ഥയിൽ നിലനിർത്തുക. അനാവശ്യമായ ടെൻഷനുകളും ചിന്തകളും ഒഴിവാക്കാൻ ശ്രമിക്കാം. ഇത്തരം പ്രവർത്തികളിലൂടെ തന്നെ ഒരു പരിധിവരെ മാനസികമായി ശാരീരികമായും പ്രശ്നങ്ങളും നിയന്ത്രിക്കാൻ ആകും. ഒപ്പം നിങ്ങളുടെ ജീവിതശൈലി നിയന്ത്രിക്കുകയും വ്യായാമ ശീലം വർദ്ധിപ്പിക്കുകയും ചെയ്യുക. ഫൈബ്രോമയോളജി പോലുള്ള അവസ്ഥകൾ ഉള്ളവരാണ് എങ്കിൽ യോഗ അഭ്യസിക്കുന്നത് വളരെ നല്ലതായിരിക്കും.