കഴുത്ത് വേദന ഉണ്ടാകുന്ന ഒരുപാട് ആളുകളുണ്ട്. എന്നാൽ ഇത്തരത്തിൽ കഴുത്ത് വേദന ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ പലർക്കും വ്യത്യസ്തമായിരിക്കും. പ്രധാനമായും കഴുത്ത് വേദന ഉണ്ടാകുന്നതിനുള്ള ഒരു കാരണം എന്നത് രാത്രിയിലെ ഉറക്കം ശരിയാകാത്തത് ആയിരിക്കാം. ശരിയായ പൊസിഷനിൽ കിടക്കാതെ ഉറങ്ങുന്നത് കൊണ്ട് രാവിലെ പെട്ടെന്ന് നിങ്ങൾക്ക് തലവേദന അല്ലെങ്കിൽ കഴുത്ത് വേദന ഉണ്ടാകാറുണ്ട്. അതുപോലെ തന്നെ ഒരുപാട് സമയം തലയിൽ എണ്ണ തേച്ച് ഇടുന്ന ആളുകൾക്ക് കഴുത്ത് വേദന ഉണ്ടാകുന്നത് കാണാറുണ്ട്. നിങ്ങളുടെ നട്ടെല്ലിലെ ഡിസ്കുകൾ സ്ഥാനം തെറ്റുന്നതുകൊണ്ടും ചിലർക്ക് കഴുത്ത് വേദന അനുഭവപ്പെടാറുണ്ട്.
അതുകൊണ്ടു തന്നെ കഴുത്തുവേദന ഉണ്ടാകുമ്പോൾ ഒരിക്കലും ഇതിനെ ഒരു നിസ്സാര പ്രശ്നമായി കണക്കാക്കരുത്. അടിസ്ഥാനമായ കാരണം കണ്ടെത്തി ചികിത്സ നൽകുകയാണ് വേണ്ടത്. കഴുത്തുവേദന ഉണ്ടാകുന്ന ആളുകളാണ് എങ്കിൽ നിങ്ങൾ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ തലയിണകൾ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. ചിലരെങ്കിലും രണ്ടോ മൂന്നോ തടയണകൾ വച്ച് കിടന്ന് ഉറങ്ങുന്നവർ ഉണ്ടായിരിക്കും. എന്നാൽ ഇത് നിങ്ങളുടെ ഡിസ്കുകൾക്കും കഴുത്തിന്റെ എല്ലിനും പ്രശ്നമുണ്ടാക്കും.
തലയിലെ എണ്ണ പുരട്ടുന്ന ശീലം കൊണ്ട് തലവേദനയും കഴുത്ത് വേദനയും ഉണ്ടാകുന്ന ആളുകളാണ് എങ്കിൽ, എണ്ണ പുരട്ടി ഉടനെ തന്നെ കുളിക്കുക അല്ലെങ്കിൽ നിങ്ങൾക്ക് തലയിലൂടെ എണ്ണ ഇറങ്ങി കഴുത്തിലേക്ക് വേദന ഉണ്ടാകാം. ഡിസ്കിന്റെ പ്രശ്നങ്ങൾ ഉണ്ടാകുന്ന കഴുത്ത് വേദനയാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇതിനുവേണ്ടി ഡിസ്ക് കമ്പ്ലൈന്റ് ചികിത്സിച്ച് മാറ്റുകയാണ് വേണ്ടത്. അല്ലാത്തപക്ഷം ഈ വേദന ശരീരത്തിന് പല ഭാഗത്തേക്കും വ്യാപിച്ച് പിന്നീട് മാറ്റാൻ സാധിക്കാത്ത വിധത്തിൽ നിങ്ങൾ ഒരു രോഗിയായി മാറും.
കഴുത്തിന്റെ ഭാഗത്തുള്ള ഏതെങ്കിലും നാഡീ ഞരമ്പുകളുടെ തകരാറുകൊണ്ടും ഇത്തരത്തിൽ കഴുത്ത് വേദന അനുഭവപ്പെടാം. നിങ്ങൾക്കുണ്ടാകുന്ന കഴുത്ത് വേദന വളരെ പെട്ടെന്ന് തന്നെ ചികിത്സിച്ച് മാറ്റുക എന്നത് നിർബന്ധമായും ചെയ്യേണ്ട കാര്യമാണ്. ചിലർക്ക് ഈ വേദനയോടൊപ്പം തന്നെ കഴുത്തിൽ കഴലകളും രൂപപ്പെടുന്നത് കാണാറുണ്ട്. അസഹനീയമായ തലവേദനയും കഴുത്ത് വേദനയും ആണ് എങ്കിൽ നിങ്ങൾക്ക് ഇതിനെ ഒരു ഡോക്ടറുടെ സഹായത്തോടെ തന്നെ ചികിത്സ ആരംഭിക്കാം.