ശരീരത്തിന് അളവിൽ കൂടുതലായി ഭാരം കൂടുന്നതാണ് പൊണ്ണത്തടി എന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നത്.നിങ്ങളും ഇത്തരത്തിൽ പൊന്നത്തടിയുള്ള ആളുകളാണ് എങ്കിൽ നിങ്ങൾക്ക് തന്നെ ശരീരത്തിന്റെ ഓരോ വ്യവസ്ഥകളും നോക്കിയാൽ മനസ്സിലാകും നിങ്ങൾ ഒരു രോഗി ആയിക്കൊണ്ടിരിക്കുന്നു എന്നത്. ഇത്തരത്തിൽ ശരീരഭാരം നിങ്ങളെ രോഗാവസ്ഥയിലേക്ക് നയിക്കാൻ കാരണമാകും. അതുകൊണ്ട് ശരീരത്തിന്റെ ഭാരം കൃത്യമായി നിലനിർത്തി നല്ല ഒരു ആരോഗ്യസ്ഥിതി പിന്തുടരുക.
ഇതിനായി ബോഡി മാസ് ഇൻഡക്സ് നിങ്ങളെ സഹായിക്കും. ശരീരത്തിന്റെ ഉയരത്തിനനുസരിച്ച് ആണ് നിങ്ങളുടെ ഭാരം എന്ന് ഇതിലൂടെ മനസ്സിലാക്കാൻ ആകും. ഭാരം കൂടുതലുണ്ട് എങ്കിൽ വ്യായാമത്തിലൂടെയും ഭക്ഷണം നിയന്ത്രണത്തിലൂടെയും ഇത് കുറയ്ക്കുക തന്നെയാണ് ചെയ്യേണ്ടത്. ഇതിനുവേണ്ടി ഇന്റർമിറ്റൻ ഫാസ്റ്റിംഗ് നിങ്ങൾക്ക് നല്ല ഒരു മാർഗ്ഗമായി തിരഞ്ഞെടുക്കാം. രാത്രിയിലെ ഭക്ഷണം അല്പം നേരത്തെ ആക്കിയാൽ തന്നെ നല്ല ഒരു ഇന്റർമിറ്റ് ഫാസ്റ്റിംഗ് നിങ്ങൾക്ക് പിന്തുടരാം.
എന്നാൽ കഴിക്കുന്ന ഭക്ഷണത്തിൽ കാലറി നല്ലപോലെ കുറവുള്ളതായിരിക്കണം എന്നതും പ്രധാനമാണ്. ഏറ്റവും ചുരുങ്ങിയത് സന്ധ്യാസമയത്ത് ഉള്ള ഭക്ഷണം ആറുമണിക്ക് മുൻപേ എങ്കിലും കഴിക്കാൻ ശ്രമിക്കണം. പിന്നീട് ഉറങ്ങുന്നത് വരെയും വെള്ളം മാത്രമാണ് നിങ്ങൾ കുടിക്കുന്നത്. പിറ്റേദിവസം രാവിലെ ചെറിയ ഒരു ടോപ് വാട്ടർ കുടിച്ചതിനുശേഷം നിങ്ങൾക്ക് ഏതെങ്കിലും ലൈറ്റ് ആയ ബ്രേക്ക് ഫാസ്റ്റ് കഴിക്കാം. അതുപോലെതന്നെ ഭക്ഷണത്തിൽ ധാരാളമായി ഇലക്കറികളും പച്ചക്കറികളും ഉൾപ്പെടുത്തുക.
ശരീരഭാരം കുറയ്ക്കാൻ വേണ്ടി ചോറ് ഒഴിവാക്കി പകരം ചപ്പാത്തി കഴിക്കുക എന്നത് നല്ല ഒരു മാർഗ്ഗം അല്ല. ദിവസവും രാത്രി ഒരു നേരം മാത്രം ഭക്ഷണം ഒഴിവാക്കിയാൽ തന്നെ നിങ്ങൾ ശരീരഭാരം 200ഗ്രാം ഒരു ദിവസം കൊണ്ട് കുറയും. നല്ല സ്ട്രെച്ചിങ് വരുന്ന രീതിയിലുള്ള വ്യായാമങ്ങളും ശീലിക്കാം. ആഴ്ചയിൽ ചുരുങ്ങിയത് അഞ്ചു ദിവസമെങ്കിലും വ്യായാമം ചെയ്യണം.