പലതരത്തിലുള്ള ഹെയർ ഡൈകളും നാം ഉപയോഗിക്കുന്നുണ്ടാകും. എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്നതുകൊണ്ട് തലമുടി കളർ വയ്ക്കുന്നു എന്നതിലുപരിയായി തലയ്ക്ക് ചൊറിച്ചിലും അസ്വസ്ഥതകളും വർധിക്കാം. ഒരുപാട് രീതിയിലുള്ള അലർജി രോഗങ്ങൾ ഇതിന്ടെ ഭാഗമായി അനുഭവപ്പെടാം.
അതുകൊണ്ട് ഒരു തരത്തിലുള്ള അലർജി പ്രശ്നങ്ങളും ഉണ്ടാകാത്ത രീതിയിലുള്ള നാച്ചുറൽ ആയ ഹെയർ ഡൈ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും നാം എല്ലാവരും തന്നെ. ഇത്തരത്തിൽ നല്ല ഒരു നാച്ചുറൽ ഹെയർ ഡൈ വീട്ടിൽ തന്നെ നമുക്ക് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. ഇങ്ങനെ നിങ്ങൾക്ക് ഹെയർ ടൈപ്പ് തയ്യാറാക്കാൻ താല്പര്യമുണ്ട് എങ്കിൽ നിങ്ങളുടെ വീട്ടിലുള്ള സബോളയുടെ എല്ലാം തന്നെ തൊലി പൊളിച്ചടുക്കുക.
സബോളയുടെ പുറമേ കാണുന്ന ഉണങ്ങിയ തോല് മാത്രമാണ് ഇതിന് ആവശ്യമായുള്ളത്. ഇത് നല്ലപോലെ പൊടിച്ചെടുക്കാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യുക. ഒരു ടേബിൾസ്പൂൺ ഓളം ഉലുവ രണ്ട് ബദാമും ചേർത്ത് ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ നല്ലപോലെ ഡ്രൈ ആക്കി വറുത്തെടുക്കുക. ഇത് കറുപ്പ് നിറത്തിലേക്ക് മാറുന്ന സമയത്ത് ഇതിലേക്ക് പൊളിച്ചെടുത്ത സവോളയുടെ തൊലി ചേർത്തു കൊടുക്കാം. സബോളയുടെ തൊലിയും കൂടി കറുപ്പ് നിറത്തിലേക്ക് മാറുമ്പോൾ ഇത് ഒരു മിക്സി ജാറിലേക്ക് മാറ്റി നല്ല ഫൈനായി പിടിച്ചെടുക്കാം.
ഇങ്ങനെ പൊടിച്ചെടുത്ത പൊടി ഒരു നനവില്ലാത്ത പാത്രത്തിൽ നിങ്ങൾക്ക് സൂക്ഷിച്ചു വയ്ക്കാം. ആവശ്യാനുസരണം ഇതിൽ നിന്നും പൊടിയെടുത്ത് ഇതിലേക്ക് ഒലിവ് ഓയിൽ ഒഴിച്ച് മിക്സ് ചെയ്ത് പാകത്തിന് പേസ്റ്റ് രൂപമാകുമ്പോൾ നിങ്ങൾക്ക് തലമുടിയിൽ ഒരു ബ്രഷ് ഉപയോഗിച്ച് പുരട്ടാം. ഒരുപാട് കെമിക്കലുകളും മറ്റും ഉപയോഗിച്ച് വരുന്ന ഹെയർ ഡൈ ഉപയോഗിക്കുന്നതിനേക്കാൾ എന്തുകൊണ്ടും ഈ ഹെയർ ഡൈ നിങ്ങൾക്ക് ഗുണപ്രദവും ആരോഗ്യപ്രദവുമാണ്.