നിങ്ങളുടെ വീടിന്റെ ഐശ്വര്യവും സമാധാനവും സമ്പത്തും എല്ലാം നിലനിൽക്കുന്നതിനും വർദ്ധിക്കുന്നതിനും വേണ്ടി പ്രത്യേകമായ ചില വസ്തുക്കൾ നിങ്ങൾക്ക് ഈ നാളുകളിൽ വീട്ടിലേക്ക് കൊണ്ടുവരാം. ഇങ്ങനെ വീട്ടിൽ കൊണ്ടുവന്ന് കണി കാണേണ്ട ഒരു വസ്തുവാണ് കതിർക്കുല. ഉത്രാടം നാളിൽ സന്ധ്യ സമയത്ത് നിങ്ങൾക്ക് ഈ കതിർക്കുല വീടിന്റെ നടവാതിലിന് നേരെയായി കെട്ടിയിടാം.
തിരുവോണം നാളിൽ അതിരാവിലെ ഉണർന്ന് ആദ്യമേ ഇത് കണി കാണുന്നു എങ്കിൽ നിങ്ങളുടെ ഓണം മാത്രമല്ല ആ വർഷം തന്നെ ഐശ്വര്യമായി നിലനിൽക്കും എന്ന് മനസ്സിലാക്കാം. നിങ്ങളുടെ കുടുംബത്തിലെ ധനസമൃദ്ധിയും വളർത്താൻ ഇത് കാരണമാകും. കുടുംബത്തിലെ സ്ത്രീകൾ പ്രത്യേകിച്ച് അവരുടെ കുങ്കുമച്ചെപ്പ് ദേവീക്ഷേത്രങ്ങളിൽ കൊണ്ടുപോയി പൂജിച്ച് ഉപയോഗിക്കുന്നതും പ്രത്യേകം അവരുടെ ദാമ്പത്യ ജീവിതത്തിന്റെ സന്തോഷവും സമാധാനവും നിലനിർത്താൻ സഹായിക്കും.
ചെറിയ കുട്ടികളും മറ്റും നിങ്ങളുടെ വീട്ടിലുണ്ട് എങ്കിൽ അവരുടെ വിദ്യാഭ്യാസ മേഖലയിലെ ഉയർച്ചയ്ക്കും നല്ല വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടിയും ക്ഷേത്രങ്ങളിൽ പോയി വഴിപാടുകൾ നടത്താം. പ്രത്യേകമായി ഗണപതി ക്ഷേത്രങ്ങളാണ് ഇതിനുവേണ്ടി തിരഞ്ഞെടുക്കേണ്ടത്. ഇങ്ങനെ നിങ്ങളുടെ വീട്ടിൽ നിങ്ങൾ ചെയ്യുന്ന ഓരോ പ്രവർത്തിയും നിങ്ങളുടെ ഓരോ ദിവസങ്ങളും മനോഹരമാക്കാൻ സഹായിക്കും.
അതുപോലെതന്നെ ഈ ഓണം നാളുകളിൽ വീടിന് അകവും പുറവും വൃത്തിയും ശുദ്ധവുമായി സൂക്ഷിക്കണം. വീട്ടിലുള്ള ഉപ്പ് മഞ്ഞൾ അരി എന്നിങ്ങനെയുള്ള പാത്രങ്ങളിൽ ആ വസ്തുക്കൾ കാലി ആകാതിരിക്കാൻ ശ്രദ്ധിക്കുക. പാത്രങ്ങൾ പകുതിയാകുമ്പോഴേക്കും നിറയ്ക്കാനും ശ്രദ്ധിക്കണം. നിങ്ങളുടെ കുടുംബക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നതും വഴിപാടുകൾ നടത്തുന്നതും കുടുംബത്തിന്റെ ഐശ്വര്യം വർധിക്കാൻ ഇടയാക്കും.