ദഹന പ്രശ്നങ്ങളോട് ഇനി ഗുഡ്ബൈ പറഞ്ഞേക്കു. നിങ്ങളുടെ അസിഡിറ്റിയെ കുറിച്ച് മറന്നേക്കു.

ഏതു ഭക്ഷണം കഴിച്ചാലും ഗ്യാസ് കയറുന്ന ചില ആളുകളുണ്ട്. എന്നാൽ അത് കഴിക്കുന്ന ഭക്ഷണത്തിന്റെ കുറ്റമാണ് എന്ന് പറഞ്ഞ് തള്ളിക്കളയുന്ന ആളുകളാണ് മിക്കവാറും നാമെല്ലാവരും തന്നെ. എന്നാൽ യാഥാർത്ഥത്തിൽ മനസ്സിലാക്കേണ്ടത് ഒരു ഭക്ഷണത്തിന്റെ കുഴപ്പമല്ല നമ്മുടെ വയറിന്റെയും ദഹന വ്യവസ്ഥയുടെയും പ്രശ്നമാണ്. ഭക്ഷണത്തിൽ നല്ല രീതിയിലുള്ള പ്രോട്ടീനും മിനറൽസും വിറ്റാമിനുകളും ഉൾപ്പെടാതെ വരുന്നതുകൊണ്ട് ദഹനവും ശരിയായ രീതിയിൽ നടക്കാതെ വരും.

   

പ്രത്യേകിച്ചും ദഹന വ്യവസ്ഥ എന്നത് ചെറുകുടലും, വൻകുടലും, അന്നനാളവും, ആമാശയവും എല്ലാം ഉൾപ്പെടുന്നതാണ്. നിങ്ങളുടെ ഈ ഏതെങ്കിലും ഒരു ഭാഗത്ത് ഉണ്ടാകുന്ന തകരാറുകൊണ്ടും വലിയ ആരോഗ്യ പ്രശ്നങ്ങൾ കാണാറുണ്ട്. പ്രത്യേകിച്ചും ഭക്ഷണം ശരിയായ രീതിയിൽ ദഹിക്കാതെയും, ഭക്ഷണം ദഹിക്കാവുന്നതിനു വേണ്ടെന്ന് ബാക്ടീരിയകൾ ശരീരത്തിൽ ഇല്ലാതെയും വരും. കഴിക്കുന്ന ഭക്ഷണം എത്രത്തോളം ഫൈബർ അടങ്ങിയിട്ടുണ്ട് എന്നതും ദഹന വ്യവസ്ഥയെ ബാധിക്കും.

വരാമായി ഫൈബർ അടങ്ങിയ ഇലക്കറികളും പച്ചക്കറികളും ഉൾപ്പെടുത്തുകയാണ് എങ്കിൽ പെട്ടെന്ന് തന്നെ ദഹനം നടന്ന നിങ്ങൾക്ക് നല്ല ശോധനയും ലഭിക്കും. ഭക്ഷണത്തിന്റെ ഫൈബർ കണ്ടന്റ് കുറയുകയും ഭക്ഷണം ദഹിക്കാനുള്ള ശേഷി ശരീരത്തിന് ഇല്ലാതെ വരുന്നതും മൂലം ഒരുപാട് അസിഡിറ്റി പ്രശ്നങ്ങൾ കാണാം. നിങ്ങളുടെ ചെറുകുടലിലുള്ള നല്ല ബാക്ടീരിയകളുടെ അളവ് കുറയുന്നതാണ് ഏറ്റവും അധികം ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ദഹന വ്യവസ്ഥയിൽ നല്ല ബാക്ടീരിയകൾ ഉണ്ടാകുന്നതിനു വേണ്ടി പ്രത്യേകമായി ചില ഭക്ഷണങ്ങൾ കഴിക്കണം.

അതുപോലെതന്നെ ചീത്തയും നശിപ്പിക്കുകയും ശ്രദ്ധിച്ചു ചെയ്യേണ്ട കാര്യമാണ്. ധാരാളമായി പ്രോബയോട്ടിക്കുകൾ അടങ്ങിയ തൈര്, മോര്, സംഭാരം എന്നിവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഒപ്പം തന്നെ ഉപ്പിലിട്ട പച്ചക്കറികളും കഴിക്കാം. ഇവ കഴിക്കുന്നത് കൊണ്ട് ശരീരത്തിൽ നല്ല ബാക്ടീരിയകൾ ഉല്പാദിപ്പിക്കപ്പെടുകയും, പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും. അമിതമായി ഫാസ്റ്റ് ഫുഡ് ശീലം ഉള്ളവരാണ് എങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളും കൂടുതലായി കാണാം.

Leave a Reply

Your email address will not be published. Required fields are marked *