പലരും മറ്റുള്ളവരോട് സംസാരിക്കുന്ന സമയത്ത് അവരോട് സംസാരിക്കുന്ന ആളുകൾ അവരിൽ നിന്നും അകന്നുനിൽക്കാൻ ശ്രമിക്കുന്നതായി കാണാറുണ്ട്.പലപ്പോഴും സ്വയം മനസ്സിലാക്കാൻ സാധിക്കാത്ത ചില കാര്യങ്ങൾ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന ഒരു ഘടകമാണ് ഇത്തരത്തിലുള്ള അകൽച്ച. പ്രത്യേകിച്ചും വായനാറ്റം എന്ന പ്രശ്നങ്ങൾക്ക് ഉണ്ടെങ്കിൽ ഉള്ള അകൽച്ച മറ്റുള്ളവരിൽ നിന്നും കാണാനാകും. നിങ്ങൾക്ക് വായനാറ്റം ഉണ്ട് എങ്കിൽ തീർച്ചയായും ഇതിനും കാരണങ്ങളും ഉണ്ടായിരിക്കും.
രണ്ട് തരത്തിലാണ് ഇതിനുള്ള കാരണങ്ങൾ. ഒന്ന് ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളുടെ പെട്ടെന്ന് ഉണ്ടാകുന്ന കാരണങ്ങൾ. മറ്റൊന്ന് സ്ഥിരമായി വായനാറ്റം നിലനിൽക്കാനുള്ള കാരണങ്ങൾ. പെട്ടെന്ന് ഉണ്ടാകുന്ന സാഹചര്യങ്ങൾ പെടുന്നത് മരുന്നുകളുടെ ഉപയോഗം ചില ഭക്ഷണങ്ങളുടെ ഉപയോഗമാണ്. നമ്മുടെ നാവിലുള്ള ചെറിയ കുഴികളിൽ ഒരുപാട് ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഞാൻ കഴിക്കുന്ന ഭക്ഷണത്തിലെ മധുരവും മറ്റുപദാർത്ഥങ്ങളും ഇവ വലിച്ചെടുത്ത് പുറത്തേക്ക് സൾഫർ രൂപത്തിലുള്ള ഗ്യാസ് തള്ളുന്നുണ്ട്.
ഇവയാണ് വായ്നാറ്റമായി കാണപ്പെടുന്നത്. മറ്റു ചില കാരണങ്ങളും വായ് നാറ്റത്തിന്റേത് ആയിട്ടുണ്ട്. പല്ലുകൾ അടിഞ്ഞുകൂടുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും ബാക്ടീരിയകളുടെ സാമിപ്യവും വായനാറ്റം വർദ്ധിപ്പിക്കും. പല്ലുകളും മോണകളും കൂടിച്ചേരുന്ന ഭാഗത്ത് കാൽക്കുലസ് എന്ന ഒരു അംശം ഉണ്ട്. ഇത് നമ്മുടെ ഭക്ഷണത്തിൽ നിന്നും അടഞ്ഞുകൂടുന്നതാണ്. ഇത് പലപ്പോഴും മോണ രോഗം പോലുള്ള അവസ്ഥകളിലേക്ക് നമ്മെ നയിക്കുന്നു. ഇവ സ്ഥിരമായി നമുക്ക് വായനാറ്റം ഉണ്ടാക്കാനുള്ള കാരണങ്ങളായി നിലനിൽക്കും.
കഴിക്കുന്ന ഭക്ഷണങ്ങൾ വയറിലെത്തി കൃത്യമായി ദഹിക്കാതെ പോകുന്നതുകൊണ്ടും വയറിൽ ചീത്ത ബാക്ടീരിയകളുടെ അളവ് വർദ്ധിക്കുന്നതുകൊണ്ടും ഇത്തരത്തിലുള്ള വായിനാറ്റങ്ങൾ ഉണ്ടാക്കാം. പല്ലുതേക്കുന്ന സമയത്ത് ആ ബ്രഷ് തന്നെ ഉപയോഗിച്ചു നിങ്ങളുടെ നാവും അകത്തുനിന്നും പുറത്തേക്ക് ക്ലീൻ ചെയ്യുന്ന രീതിയിൽ വൃത്തിയാക്കാം. ആറുമാസം കൂടുമ്പോഴെങ്കിലും പല്ല് ക്ലീൻ ചെയ്യാനായി ശ്രദ്ധിക്കണം. നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി പ്രോബയോട്ടിക്കുകൾ ഉൾപ്പെടുത്തുക. നിങ്ങൾക്കും വായനാറ്റം വളരെ എളുപ്പം പരിഹരിക്കാം.