നിങ്ങളും ഈ രീതിയിലാണ് ഭക്ഷണം കഴിക്കുന്നത് എങ്കിൽ ഹൃദയാഘാതം തീർച്ചയാണ്.

ഇന്നത്തെ നമ്മുടെ ജീവിത രീതി അനുസരിച്ച് ഒരുപാട് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. പ്രത്യേകിച്ചും ജീവിതശൈലിലെ പ്രശ്നങ്ങളും ഭക്ഷണങ്ങളുടെ അനാരോഗ്യകരമായ രീതിയിൽ തന്നെ ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ആദ്യകാലങ്ങളിൽ അപേക്ഷിച്ച് ഇന്ന് നമ്മുടെ ഭക്ഷണത്തിൽ ധാരാളമായി കൊഴുപ്പും, വിഷാംശങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിന് കാരണം ഇന്ന് ധാരാളമായി ജങ്ക് ഫുഡുകളും ഹോട്ടൽ ഭക്ഷണങ്ങളും കഴിക്കുന്നു എന്നത് തന്നെയാണ്.

   

നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് കൊഴുപ്പും മസാലകളും മാംസാഹാരങ്ങളും ഒഴിവാക്കിയാൽ തന്നെ ഒരു പരിധി വരെ ആരോഗ്യം പ്രശ്നങ്ങളെ ഇല്ലാതാക്കാനും, ആരോഗ്യം വീണ്ടെടുക്കാനും സാധിക്കും. നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും പ്രത്യേകിച്ച് മധുരം ഒഴിവാക്കേണ്ടതും അനിവാര്യമാണ്. കാരണം പ്രമേഹം ഉള്ള വ്യക്തികളാണ് എങ്കിൽ അധികമായി ശരീരത്തിലെത്തുന്ന ഗ്ലൂക്കോസിനെ ലിവർ കൊഴുപ്പായി രൂപ മാറ്റം വരുത്തി ശരീരത്തിൽ സൂക്ഷിക്കുന്നു. ഇത് കൊളസ്ട്രോൾ ഉണ്ടാകാൻ കാരണമാകും.

ഇത്തരത്തിൽ ഉണ്ടാകുന്ന കൊളസ്ട്രോൾ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടി അവിടെ ബ്ലോക്ക് ഉണ്ടാകാൻ ഇടയാക്കും. ഇങ്ങനെയുണ്ടാകുന്ന ബ്ലോക്ക് ആണ് ഹൃദയാഘാതവും, സ്ട്രോക്കും ഉണ്ടാകാൻ കാരണമാകുന്നത്. കൃത്യമായ രീതിയിൽ രക്തം ഒഴുകിയെത്താൻ ഈ ബ്ലോക്കുകൾ തടസ്സം സൃഷ്ടിക്കുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും രക്തം എത്തിപ്പെടാതിരിക്കാൻ ഇതൊക്കെ കാരണമാവുകയും പലതരത്തിലുള്ള രോഗാവസ്ഥകളും ഉണ്ടാക്കുകയും ചെയ്യാം. ഇതാണ് പെട്ടെന്നുള്ള ഹൃദയാഘാതം ഉണ്ടാകുന്നതിനുള്ള കാരണം.

നിങ്ങൾക്ക് ഇത്തരത്തിൽ അമിതമായി കൊളസ്ട്രോള് ഉണ്ടാകുന്നു എങ്കിൽ തീർച്ചയായും ഇതിനുവേണ്ടി ചികിത്സകൾ തേടുക. കൃത്യമായ മരുന്നുകളുടെ ഉപയോഗം കൊണ്ട് തന്നെ ഈ പ്രശ്നങ്ങളെ ഒരു പരിധിവരെ നിലയ്ക്കു നിർത്താൻ സാധിക്കും. ഇത്തരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടി ഉണ്ടാവുന്ന ഒരു പ്രധാന പ്രശ്നമാണ് ലിവർ സിറോസിസ്. ഇതിന്റെ ആദ്യഘട്ടമാണ് ഫാറ്റി ലിവർ. ആരോഗ്യവും ജീവനും നിലനിർത്താൻ നിങ്ങളുടെ ജീവിതശൈലി ക്രമീകരിക്കുകയാണ് വേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *