തല നന്നായി വിയർക്കുമ്പോഴും, തലയിൽ താരൻ ഉള്ള ആളുകളാണ് എങ്കിലും, തല മണമുള്ള പൂക്കൾ വച്ച് അലങ്കരിക്കുമ്പോഴും മിക്കവാറും ആളുകൾക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് പേൻ,ഈര് എന്നിവ കൊണ്ട് തല അസ്വസ്ഥമാകുക എന്നുള്ളത്. ഇങ്ങനെ നിങ്ങളുടെ തലയിലും ധാരാളമായി പേരും വന്നു ചൊറിച്ചിലും മന്തലുമായി എപ്പോഴും കൈ തലയിൽ തന്നെയായിരിക്കും.
ഇത്തരത്തിലുള്ള പേൻ ശല്യം കൊണ്ട് സ്കൂളിലേക്ക് പോകാൻ പോലും മടിക്കുന്ന കുട്ടികളുണ്ട്. ചില ആ സാഹചര്യത്തിൽ മറ്റുള്ളവരിൽ നിന്നും നമ്മിലേക്ക് പകരാനുള്ള സാധ്യതയും ഈ പേനും ഈരും ഉണ്ട്. സ്കൂളിൽ പോകുന്ന കുട്ടികൾക്ക് ഇത്തരത്തിൽ മറ്റു കുട്ടികളിൽ നിന്നും തലയിലേക്ക് പേനും ഈരും വരാം. പിന്നീട് അത് മറ്റുള്ളവരിലേക്കും പകരാൻ സാധ്യതയുണ്ട് എന്നതുകൊണ്ട് തന്നെ ഇതിനെ തുടക്കത്തിലെ ഇല്ലാതാക്കാൻ ശ്രമിക്കാം.
ഇങ്ങനെയുള്ള പേനയും ഈരിനേയും വേരോടെ നശിപ്പിക്കുന്നതിന് വേണ്ടി ഒരു മാർഗ്ഗം വീട്ടിൽ തയ്യാറാക്കാം. അധികം ചിലവുകൾ ഒന്നുമില്ല എന്നതുകൊണ്ട് തന്നെ നിങ്ങൾക്ക് ധൈര്യമായി ഉപയോഗിക്കാം. ഇത് തയ്യാറാക്കുന്നതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ ഉപ്പു കൂടി ചേർത്ത് മിക്സ് ചെയ്യാം. അതേ അളവ് തന്നെ.
വിനാഗിരി കൂടി ചേർത്ത് ഇളക്കി ഒരു സ്പ്രേ ബോടിലിലേക്ക് പകർത്താം. ദിവസവും തല കുളിക്കുന്നതിനു മുൻപായി ഇത് തലയിൽ സ്പ്രേ ചെയ്തു കൊടുക്കാം. അരമണിക്കൂറിനു ശേഷം നിങ്ങൾ കുളിക്കുകയാണ് എങ്കിൽ വിനാഗിരിയുടെയും എഫക്റ്റും പോയി കിട്ടും. തീർച്ചയായും ഇങ്ങനെ ചെയ്താൽ കുളിക്കുമ്പോൾ പേനും ഈരും കൊഴിഞ്ഞു പോകും.