ശരീരത്തിന് വലിയതോതിൽ ഭാരം വർദ്ധിക്കുക വഴി നിങ്ങൾക്ക് വലിയ തോതിൽ തന്നെ രോഗങ്ങളും വർദ്ധിക്കും. ഇത്തരത്തിൽ നിങ്ങൾക്കുണ്ടാകുന്ന രോഗങ്ങളെ അകറ്റിനിർത്താനും, ആരോഗ്യകരമായ ജീവിതം നയിക്കാനും, ഇതുകൊണ്ട് ഉണ്ടാകുന്ന മറ്റു പ്രശ്നങ്ങളെ പോലും ഇല്ലാതാക്കാനും സഹായിക്കുന്ന നല്ല ഒരു ഫാസ്റ്റിങ് രീതി പരിചയപ്പെടാം. പ്രധാനമായും ഇതിനുവേണ്ടി രണ്ടു തരത്തിലുള്ള ഫാസ്റ്റിംഗ് ആണ് ചെയ്യാനാകുന്നത്. ആദ്യത്തേത് ഇന്ന് ഫേമസ് ആയി കൊണ്ടിരിക്കുന്ന ഇന്റർമിറ്റൻ ഫാസ്റ്റിംഗ് തന്നെയാണ്.
ഈ ഇന്റർ ഫാസ്റ്റിംഗ് ചെയ്യുന്നത് വഴി നിങ്ങളുടെ ശരീരഭാരം കുറയുക മാത്രമല്ല, ശരീരത്തിലെ ചീത്ത ബാക്ടീരിയകൾ നശിക്കുകയും, അനാവശ്യ കോശങ്ങളെ ശരീരം തന്നെ കൊടുക്കുന്ന ഒരു അവസ്ഥ ഉണ്ടാവുകയും ചെയ്യും. ശരീരത്തിന് വിശക്കുകയും, ഭക്ഷണം ലഭിക്കാതെ വരികയും ചെയ്യുന്നതുമൂലം ശരീരം ശരീരത്തിലെ തന്നെ നിർജീവമായ കോശങ്ങളെ തിന്നോടുക്കുന്നു. ഇങ്ങനെ കോശങ്ങളെ തിന്നെടുക്കുന്നത് മൂലം കാൻസർ കോശങ്ങൾ പോലും നശിച്ചു പോകാൻ ഇടയാകും.
അതുകൊണ്ടുതന്നെ ശരീരഭാരം കുറയുക മാത്രമല്ല ശരീരത്തിലെ പല രോഗാവസ്ഥകളെയും ഇല്ലാതാക്കാനും ഈ ഫാസ്റ്റിംഗ് സഹായിക്കും. ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് പോലെ തന്നെ ചെറിയ ഭാരം കുറയാൻ സഹായിക്കുന്ന മറ്റൊരു ഫാസ്റ്റിംഗ് ആണ് വാട്ടർ ഫാസ്റ്റിംഗ്. വാട്ടർ ഫാസ്റ്റിംഗ് എന്നാൽ മറ്റു ഭക്ഷണങ്ങളെല്ലാം ഉപേക്ഷിച്ച് വെള്ളം മാത്രം കുടിച്ചുകൊണ്ടുള്ള ഒരു ഫാസ്റ്റിംഗ് രീതിയാണ്. ഏറ്റവും കൂടിയത് 48 മണിക്കൂർ നേരത്തേക്കാണ് ഈ ഫാസ്റ്റിംഗ്. എന്നാൽ നിങ്ങൾക്ക് ആരോഗ്യകരമായ പ്രശ്നങ്ങൾ ഉള്ളവരാണ് എങ്കിൽ ഇത് 24 മണിക്കൂറായി ചുരുക്കം.
24 മണിക്കൂറിനു ശേഷം മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം 48 മണിക്കൂറും ഇത് തുടരാം. അതുപോലെതന്നെ ഈ ഫാസ്റ്റിംഗുകളോടൊപ്പം തന്നെ മറ്റ് രീതികൾ കൂടി പാലിക്കേണ്ടതുണ്ട്. പ്രധാനമായും തലേദിവസം വെള്ളത്തിൽ കുതിർത്തെടുത്ത ഉലുവ ആ വെള്ളവും കൂടി ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഒരു ടീസ്പൂൺ ജീരകം രണ്ട് ഗ്ലാസ് വെള്ളത്തിൽ നല്ലപോലെ വെട്ടി തിളപ്പിച്ച് വറ്റിച്ച് ഒരു ഗ്ലാസ് വെള്ളമാക്കിയ ശേഷം കുടിക്കുന്നതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ദിവസവും രാവിലെ ഒരു ഗ്ലാസ് കുമ്പളങ്ങ ജ്യൂസ് മധുരം ചേർക്കാതെ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.