കൊളസ്ട്രോളും പ്രമേഹവും മാറുന്നതിന് മൂന്ന് കറിവേപ്പില ദിവസവും ഇങ്ങനെ കഴിക്കു.

നമ്മുടെ ശരീരത്തിന് ഒരുപാട് ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒരു ഇലയാണ് കറിവേപ്പില. പലപ്പോഴും കറിയിൽ കറിവേപ്പില ഉപയോഗിക്കുമ്പോൾ ഇത് പെറുക്കിയെടുത്ത് കളയുകയാണ് പതിവ്. എന്നാൽ യഥാർത്ഥത്തിൽ മനസ്സിലാക്കേണ്ടത് കറിവേപ്പില ഇങ്ങനെ പെറുക്കി കളയാൻ ഉള്ളതല്ല എന്നാണ്. ഈ കറിവേപ്പില ചവച്ചരച്ച് കഴിച്ചുനോക്കൂ നിങ്ങൾ ശരീരത്തിന് ഒരുപാട് ഗുണങ്ങൾ ഇതിലൂടെ ലഭിക്കും. പ്രത്യേകമായി ശാരീരികമായുള്ള ഒരുപാട് നീർക്കെട്ടും പ്രശ്നങ്ങളും .

   

മാറ്റിയെടുക്കാൻ കറിവേപ്പില കഴിക്കുന്നതും നീര് വന്നിട്ടുള്ള ഭാഗത്ത് കറിവേപ്പിലയും ഉപ്പും ചേർത്ത് അരച്ച് പുരട്ടുന്നതും ഉപകാരപ്രദമാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് എങ്കിൽ ദിവസവും ഒരു ഗ്ലാസ് മോരിലേക്ക് ഒരു രണ്ട് കറിവേപ്പില അരച്ച് ചേർത്ത് കുടിക്കുന്നത് ഉത്തമമാണ്. പ്രമേഹവും കൊളസ്ട്രോളും ഒരുപോലെ നിയന്ത്രിക്കാൻ സഹായിക്കും കറിവേപ്പില. ഇതിനായി ഒരു കറിവേപ്പിലയും ഏറ്റവും കുറഞ്ഞത് മൂന്ന് കറിവേപ്പില എങ്കിലും നല്ലപോലെ അരച്ച് പേസ്റ്റ് രൂപമാക്കി ചെറിയ ഉരുളയാക്കി ദിവസവും വെറും വയറ്റിൽ കഴിക്കുക.

ഇങ്ങനെ സ്ഥിരമായി കഴിക്കുകയാണ് എങ്കിൽ തീർച്ചയായും നിങ്ങളുടെ പ്രമേഹവും പ്രഷറും കൊളസ്ട്രോളും പോലും നിയന്ത്രണത്തിൽ ആകും. തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും ഓർമ്മശക്തി കൂട്ടുന്നതിനും അൽഷിമേഴ്സ് പോലുള്ള പ്രശ്നങ്ങളെയും നിയന്ത്രിക്കാനും കറിവേപ്പില ദിവസവും അരച്ച് കഴിക്കുന്നത് നല്ലതാണ്. പ്രധാനമായും നിങ്ങളുടെ ശരീരത്തിലെ ഓരോ അവയവങ്ങളുടെ ആരോഗ്യത്തിനും കറിവേപ്പിലക്ക് വലിയ സ്ഥാനമുണ്ട്.

അതുകൊണ്ട് നിങ്ങളുടെ ഭക്ഷണത്തിൽ ദിവസവും നല്ല രീതിയിൽ തന്നെ കറിവേപ്പില ഉപയോഗിക്കുക. ഇത് പെറുക്കിയെടുത്ത് കളയാതെ ശവചകച്ച് കഴിക്കാൻ ശ്രമിക്കുക. ആ ശരീരത്തിന്റെ ആരോഗ്യത്തിന് ഇത്രയേറെ ഗുണങ്ങൾ നൽകുന്ന ഒരു ഇല വേറെ ഇല്ല എന്നുതന്നെ പറയാം. ഇനി നിങ്ങളും കറിവേപ്പില ഈ രീതിയിൽ ഉപയോഗിക്കാൻ ശ്രമിക്കുക. ചർമ്മത്തിൽ ഉണ്ടാകുന്ന പല അലർജി രോഗങ്ങളും മാറുന്നതിനും കറിവേപ്പില മഞ്ഞളും കൂടി ചേർത്ത് അരച്ച് ചർമ്മത്തിൽ പുരട്ടുന്നത് സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *