പച്ചക്കറികൾ ഉപ്പിലിട്ട് കഴിച്ചാൽ എന്ത് സംഭവിക്കും. പല രോഗങ്ങൾക്കും കാരണമായ മലബന്ധം എങ്ങനെ മാറ്റാം.

ശരീരത്തിൽ ഉണ്ടാകുന്ന ഒട്ടുമിക്ക രോഗങ്ങളുടെ എല്ലാം അടിസ്ഥാന കാരണം എന്നത് നമ്മുടെ ദഹനം ശരിയായി നടക്കുന്നില്ല എന്നത് തന്നെയാണ്.അതുകൊണ്ടുതന്നെ ദഹനപ്രക്രിയകൾ കൃത്യമായി നടക്കുന്നതിന് വേണ്ട സാഹചര്യം ശരീരത്തിൽ ഒരുക്കി കൊടുക്കുക എന്നതാണ് നാം ചെയ്യേണ്ടത്. ഇതിനായി നമ്മുടെ ഭക്ഷണവും ജീവിതശൈലിയും നല്ല രീതിയിൽ തന്നെ ക്രമീകരിക്കേണ്ടതുണ്ട്. പ്രധാനമായും നമ്മുടെ ഭക്ഷണത്തിൽ പെട്ടെന്ന് ദഹിക്കുന്ന രീതിയിലുള്ള ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്തുക.

   

ഇതിനായി കഴിക്കാൻ എടുക്കുന്ന പ്ലേറ്റിന്റെ നാല് രണ്ട് ഭാഗവും പച്ചക്കറികൾ ആക്കാൻ ശ്രമിക്കണം. മാത്രമല്ല മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇതിനെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കുക എന്നതിന് വേണ്ടി വയറിളക്കാനുള്ള മരുന്നുകൾ കഴിക്കുന്നത് വലിയ ദോഷം ചെയ്യും. ആരോഗ്യപ്രദമായ രീതിയിൽ മാത്രം ഈ വലത്തിനെ മാറ്റിയെടുക്കുകയാണ് വേണ്ടത്. ചെറുകുടലിലും വൻകുടലിലും അടങ്ങിയിട്ടുള്ള ചീത്ത ബാക്ടീരിയകളെ നശിപ്പിക്കാനും നല്ല ബാക്ടീരിയകളുടെ അളവ് കൃത്യമായി നിലനിർത്താനും.

വേണ്ട പ്രൊബയോട്ടിക്കുകൾ ദിവസേന നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇതിനായി സപ്ലിമെന്റുകൾ ഉപയോഗിക്കുക എന്നതിലുപരി നാച്ചുറലായി നമുക്ക് ലഭിക്കുന്ന ഭക്ഷണത്തിലൂടെ തന്നെ പ്രോബയോട്ടിക്കുകൾ ശരീരത്തിൽ എത്തിക്കാം. പുല്ല് തിന്ന് വളരുന്ന പശുവിന്റെ പാലിൽ നിന്നും എടുത്ത തൈരും ഓരോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ഉപ്പിലിട്ട പച്ചക്കറികൾ കഴിക്കുന്നതും നിങ്ങളെ ശരീരത്തിൽ നല്ല പ്രോബയോട്ടിക് ആയ പ്രവർത്തിക്കുകയും ബാക്ടീരിയ നല്ല രീതിയിൽ തന്നെ വളർന്നു കിട്ടുകയും ചെയ്യും.

കൃത്യമായ രീതിയിൽ ദഹനം നടക്കാനും ഇത് വളരെ സഹായകമാണ്. മലബന്ധം പോലുള്ള പ്രശ്നങ്ങൾ നിങ്ങൾക്ക് കാണുന്നുണ്ടെങ്കിൽ, തീർച്ചയായും ഇത് മറ്റ് രോഗങ്ങളുടെ ഭാഗമായിട്ടും ഉണ്ടാകാം എന്നത് മനസ്സിലാക്കി നിങ്ങൾ ശരീരത്തിലുള്ള മറ്റു രോഗാവസ്ഥകൾ തിരിച്ചറിയുക. ദിവസവും ഒരു ടീസ്പൂൺ ആപ്പിൾ സിഡർ വിനീഗർ കഴിക്കുന്നത് നിങ്ങളുടെ മലബന്ധം പോലുള്ള പ്രശ്നങ്ങളെ അകറ്റാൻ സഹായിക്കും. ദിവസവും നല്ല രീതിയിൽ തന്നെ ശരീരത്തിന് വ്യായാമം നൽകേണ്ടതുണ്ട് ഇതുമുലം ശരീരത്തിന് മൂവ്മെന്റ് ഉണ്ടാവുകയും ഇത് മലബന്ധം ഇല്ലാതാക്കാനും കൃത്യമായ ദഹനവും ശോധനയും നടക്കാൻ സഹായിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *