പല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നവനും പല്ലിലുണ്ടാകുന്ന ബ്ലാക്ക് നീക്കം ചെയ്യുന്നതിനും പല്ല് നല്ല നിരമുള്ള താക്കുന്നതിനും വീട്ടിൽ തന്നെ ചില കാര്യങ്ങൾ ചെയ്തു നോക്കാം. പ്രത്യേകമായി പല്ലുകൾക്ക് മഞ്ഞ നിറവും ദ്രവിക്കുന്ന രീതിയും കാണുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നാണ് ഇന്നത്തെ. ഇത്തരത്തിലുള്ള ഡ്രിങ്ക്സ് കുടിക്കുന്നത് നിങ്ങളുടെ പല്ലുകൾ ദ്രവിക്കാൻ ഇടയാക്കും. ഇത് പല്ലിന് മഞ്ഞ നിറം ഉണ്ടാക്കുകയും ചെയ്യും. പുകവലി ശീലവും മദ്യപാനശീലവും ഇത്തരത്തിൽ തന്നെ പല്ലിന്റെ നിറവ്യത്യാസത്തിനും ഇടയാക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ എല്ലാം നാം ജീവിതത്തിലെന്നും ഒഴിവാക്കാനായി ശ്രമിക്കുക. ഭക്ഷണം നല്ലപോലെ ചവച്ചരച്ച് കഴിക്കാൻ ശ്രദ്ധിക്കുക. ഇതിനുശേഷം പല്ലുകൾ വൃത്തിയാക്കുക എന്നതും നിർബന്ധമാണ്. നിങ്ങളുടെ പല്ലുകൾ ദ്രവിക്കുകയോ പല്ലുകളിലെ മഞ്ഞ നിറം ഉണ്ടാവുകയോ ചെയ്യുന്നുണ്ടെങ്കിൽ ഇതിനെ അകറ്റാനായി വീട്ടിൽ മഞ്ഞ ഉണ്ടോ എങ്കിൽ സാധിക്കും. പച്ചമഞ്ഞൾ ഉണക്കി പൊടിച്ചെടുത്ത് ഇതിൽ നിന്നും അല്പം പൊടിയും അല്പം നല്ല വെളിച്ചെണ്ണയും ചേർത്ത് തേക്കാനായി ഉപയോഗിക്കാം.
കൈകൊണ്ട് നല്ലപോലെ തേച്ചുരച്ച ശേഷം ബ്രഷ് ഉപയോഗിച്ച് ഒന്നുകൂടി തേക്കാം. മസാല യോടൊപ്പം കിട്ടുന്ന വരണ് ഇലയും രണ്ട് ഗ്രാമ്പൂവും കൂടി ചേർത്ത് നല്ലപോലെ പൊടിച്ചെടുക്കാം ഇതിലേക്ക് അല്പം ഇന്ദുപ്പും കൂടി ചേർത്ത് പല്ല് തേക്കാനായി ഉപയോഗിക്കാം. ഇത് ഊമിക്കരിയോടൊപ്പം പൊടിച്ചുചേർത്ത് വയ്ക്കുകയാണ് എങ്കിൽ ദിവസവും നിങ്ങൾക്ക് പല്ല് തേക്കാനായി ഉപയോഗിക്കാം. സ്ഥിരമായി ഇത് ഉപയോഗിക്കുന്നത് വഴി നിങ്ങളുടെ പല്ലുകളുടെ ആരോഗ്യം വർദ്ധിക്കുകയും ദ്രവിക്കുന്നത് തടയാനും മഞ്ഞ നിറം മാറ്റാനും സഹായിക്കും.
പലരും ചെയ്യുന്ന ഒരു വലിയ തെറ്റാണ് ബേക്കിംഗ് സോഡ ഉപയോഗിച്ച് പല്ല് തേക്കുക എന്നത്. ബേക്കിംഗ് സോഡയും ചെറുനാരങ്ങയും ഉപയോഗിച്ച് പല്ല് തേക്കുന്നത് വഴി നിങ്ങളുടെ പല്ലുകൾ കൂടുതൽ നശിക്കാൻ ഇടയാക്കും. ഒരിക്കലും ഇത്തരത്തിലുള്ള അശാസ്ത്രീയമായ മാർഗങ്ങൾ ചെയ്യാതിരിക്കുക.