ഓഗസ്റ്റ് 20 എന്നത് വിനായക ചതുർത്തി ദിനമായാണ് ദിനപ്രകാരം വരുന്നത്. അതുമായി അങ്ങേദിവസം ഞായറാഴ്ച കൂടിയാണ് എന്നത് വളരെ പ്രധാനപ്പെട്ടതാണ്. കൃത്യമായി പറയുകയാണെങ്കിൽ വിനായക ചതുർത്തി ദിവസത്തിൽ വ്രതം എടുത്തു കൊണ്ട് നാം ഈശ്വരനോട് കൂടി ആയിരിക്കാൻ ശ്രദ്ധിക്കണം. പ്രായമായ ആളുകളാണ് എങ്കിൽ ഇവർക്ക് വ്രതം എടുക്കുക എന്നത് അല്പം ബുദ്ധിമുട്ട് ആയിരിക്കും.
അതുകൊണ്ട് അടുത്തുള്ള മഹാഗണപതി ക്ഷേത്രത്തിലെ ഗണപതി ഉപപ്രതിഷ്ഠ ആയിട്ടുള്ള ക്ഷേത്രങ്ങളിലും പോയി നിങ്ങളുടെ സമയം ഈശ്വരന് വേണ്ടി നൽകാം. വ്രതം എടുക്കുന്ന ആളുകളാണ് എങ്കിൽ 19-ആം തീയതി ഉച്ചമുതൽ അരിയാഹാരം ഉപേക്ഷിച്ചുകൊണ്ട് വ്രതം ആരംഭിക്കണം. നിങ്ങൾ വ്രതത്തിൽ ആയിരിക്കുന്ന സമയത്ത് മിക്കപ്പോഴും ക്ഷേത്രത്തിൽ പോയിരുന്ന് പ്രാർത്ഥിക്കാനായി ശ്രമിക്കണം.
അന്നേദിവസം ക്ഷേത്രത്തിൽ പോകാൻ സാധിക്കുന്നില്ല എങ്കിൽ നിങ്ങളുടെ വീട്ടിലെ ഗണപതി വിഗ്രഹത്തിന് മുൻപിൽ ആയി മനസ്സിൽ സങ്കൽപം എടുത്ത് പ്രാർത്ഥിക്കണം. പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് അന്നേദിവസം ചന്ദ്രനെ ദർശിക്കുന്നത് ദോഷമാണ്. കാര്യം ഗണപതിയെ തന്റെ രൂപത്തെ ചൊല്ലി കളിയാക്കിയ ഒന്നാണ് ചന്ദ്രൻ.
അന്ന് ഗണപതി ചന്ദ്രനെ ശപിച്ചത് ചന്ദ്രനെ ചതുർത്തി ദിവസത്തിൽ ദർശിക്കുന്ന വ്യക്തികൾക്ക് നാശം സംഭവിക്കും എന്നാണ്. ഇതുകൊണ്ടാണ് വിനായക ചതുർത്തി ദിവസത്തിൽ ചന്ദ്രനെ ദർശിക്കരുത് എന്ന് പറയുന്നത്. നിങ്ങൾക്കും ചതുർത്തി ദിനം വ്രതം എടുത്തു കൊണ്ട് പ്രാർത്ഥിക്കാം.