ഒരുപാട് ആളുകളുണ്ട് ശരീര വേദനകൾ ഒരു ഡോക്ടറെ പോലും കാണിക്കാതെ സ്വന്തമായി ചികിത്സകൾ നടക്കുന്ന ആളുകൾ ഇത്തരത്തിൽ ചികിത്സിക്കുന്നത് അത്ര ഉചിതമല്ല എങ്കിൽ കൂടിയും പെട്ടെന്നുള്ള വേദനകളെ ശമിപ്പിക്കാൻ മരുന്നുകളെ ആശ്രയിക്കാതെ ചില വീട്ടുവൈദ്യങ്ങൾ വളരെയധികം ഉപകാരപ്പെടാറുണ്ട്. ഇത്തരത്തിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പ്രതിവിധികളാണ് ഇവിടെ പറയുന്നത്.
പ്രധാനമായും സന്ധിവേദനകളും ശരീര വേദനകളും ഉണ്ടാകുന്ന സമയത്ത് ചൂട് പിടിച്ചു കൊടുക്കുന്നത് വളരെയധികം ഉപകാരപ്രദമാകാറുണ്ട്.എങ്ങനെ ചൂടുപിടിക്കുന്ന സമയത്ത് വെറുതെ വെള്ളം ഉപയോഗിക്കാതെ, ഇതിന് പകരമായി ഒരു പിടി മോതിരയും ഒരുപിടി കല്ലുപ്പും കൂടി മൺചട്ടിയിൽ ഇട്ട് നല്ലപോലെ ചൂടാക്കി എടുക്കാം. ചൂടാക്കിയെടുത്ത ഈ കല്ലുപ്പും മുതിരയും കൂടി ഒരു നല്ല കോട്ടൻ തുണിയിൽ കിഴികെട്ടി വേദനയുള്ള.
ഭാഗത്ത് ഇടയ്ക്കിടെ വെച്ചു കൊടുക്കുന്നത് പെട്ടെന്ന് ഈ വേദനകൾ ശമിപ്പിക്കും. മുതിരക്കിഴി മാത്രമല്ല മുതിര കൊണ്ട് ഉണ്ടാക്കുന്ന തൈലവും നിങ്ങളുടെ വേദനകളെ ഇല്ലാതാക്കും. ഇതിനായി ആദ്യമേ ഒരു മുതിരക്കഷായം ഉണ്ടാക്കിയെടുക്കാം. നാല് ഗ്ലാസ് വെള്ളത്തിലേക്ക് അര ഗ്ലാസ് മുതിര ചേർത്ത് തിളപ്പിച്ച് രണ്ട് ഗ്ലാസ് വെള്ളമാക്കി വറ്റിച്ചെടുക്കാം. ഇങ്ങനെ വറ്റിച്ചെടുത്താൽ ഇത് മുതിര കഷായം ആയി.
ഒരു ഗ്ലാസ് മുതലക്കഷായത്തിന് അഞ്ച് ടേബിൾ സ്പൂൺ നല്ലെണ്ണ എന്ന കണക്കിന് വീണ്ടും ഒരു ഉപയോഗിക്കാത്ത ഒരു പാത്രത്തിൽ തിളപ്പിച്ച് വറ്റിച്ചെടുക്കാം. ഈ തൈലം വേദനയുള്ള ഭാഗങ്ങളിൽ ഉപയോഗിക്കുന്നത് വളരെയധികം ഗുണം ചെയ്യും. ഒരു ചില്ല് പാത്രത്തിൽ തിളച്ച വെള്ളം മൂടിവെച്ച് വേദനയുള്ള ഭാഗത്ത് ചൂട് പിടിക്കുന്നത് നിങ്ങൾക്ക് വേദനകൾക്ക് ശമനം നൽകും.