ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങൾ ഉള്ള ആളുകളാണ് നാം എല്ലാവരും തന്നെ. നിങ്ങളുടെ ഏത് ആഗ്രഹവും സാധിച്ചു കിട്ടുന്ന പ്രാർത്ഥനകളും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കണം. എന്നാൽ നിങ്ങളുടെ ചില ആഗ്രഹങ്ങൾ സാധിച്ചു കിട്ടാനായി,പ്രത്യേക പ്രാർത്ഥനകൾ നടത്താനായി നിങ്ങൾക്ക് പ്രത്യേക ദിനങ്ങൾ തിരഞ്ഞെടുക്കാം.
ഈ ഓഗസ്റ്റ് മാസത്തിൽ വരുന്ന അമാവാസി ദിനം വളരെയധികം പ്രാധാന്യമുള്ളതാണ്. സൂര്യനും ചന്ദ്രനും ഒരേ നേർരേഖയിൽ വരുന്ന പ്രത്യേക ദിനമാണ് ഈ അമാവാസി. അതുപോലെതന്നെ ഇവർ രണ്ടുപേരും ഒരേ രാശിയാധിപന് കീഴിൽ വരുന്ന ദിനം കൂടിയാണ്. ഒത്തിരി പ്രത്യേകതകൾ ഉള്ള ഒരു ദിവസമാണ് എന്നതുകൊണ്ട് തന്നെ നിങ്ങൾക്ക് ഈ ദിവസം നിങ്ങളുടെ ഏത് വലിയ ആഗ്രഹവും .
സാധിച്ചു കിട്ടുന്നതിനുള്ള പ്രാർത്ഥനകൾ നടത്താനായി തിരഞ്ഞെടുക്കാം. ഈ അമാവാസി ദിനത്തിൽ സന്ധ്യ സമയത്ത് ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നത് വലിയ ഐശ്വര്യങ്ങൾ ഉണ്ടാക്കും. ഒപ്പം തന്നെ സന്ധ്യാസമയത്ത് നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത് നിങ്ങൾക്ക് ഓം നമശിവായ മന്ത്രം ജപിക്കാം.
നിങ്ങളുടെ വീടിന്റെ വടക്ക് കിഴക്കേ മൂലയിൽ ഒരു ചെറിയ ബൗളിൽ അല്പം കല്ലുപ്പ് നിറച്ച് സൂക്ഷിക്കുന്നത് വലിയ ഐശ്വര്യത്തിന്റെ ഭാഗമാണ്. വീടിനകത്ത് വടക്കു കിഴക്കേ മൂലയിൽ ഒരു പീഠത്തിനു മുകളിലായി ഒരു ചെറിയ പാത്രത്തിൽ കല്ലുപ്പ് നിറച്ചു വയ്ക്കുക. ഈ കല്ലുപ്പ് നിങ്ങളുടെ ആഗ്രഹം സാധിച്ചു നൽകും, ഇത് ആറുമണിക്കൂർ നേരമെങ്കിലും ഇങ്ങനെ സൂക്ഷിച്ചുവച്ചാൽ. കൃത്യമായി ഈ ദിവസത്തിൽ പരമശിവനോടും ലക്ഷ്മിദേവിയോടും മനസ്സറിഞ്ഞ് പ്രാർത്ഥിക്കാനും ശ്രദ്ധിക്കുക.