ബ്ലഡ് പ്രഷർ കുറയ്ക്കാൻ ഇനി ഒരു എളുപ്പവഴി. വെളുത്തുള്ളിയും പാലും ഇങ്ങനെ ഉപയോഗിച്ചാൽ മതി.

നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കെല്ലാം ആവശ്യമായ ഒന്നാണ് രക്തം. രക്തം രക്തക്കുഴലുകളിലൂടെ കൃത്യമായി സർക്കുലേറ്റ് ചെയ്ത് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിയാലാണ് ഓരോ ശാരീരിക പ്രവർത്തനങ്ങളും കൃത്യമായി സംഭവിക്കുന്നത്. എന്നാൽ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന സമ്മർദ്ദം മൂലം തന്നെ രക്തം കൃത്യമായി എത്താതെ വരുമ്പോൾ ഇത് ശരീരത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുകയും ശരീരം പലതരത്തിലും ഇതിന് പ്രതിപ്രവർത്തനം കാണിക്കുകയും ചെയ്യും.

   

നിങ്ങളുടെ രക്തക്കുഴലുകൾക്ക് ഇത്തരത്തിൽ സമ്മതം ഉണ്ടാകുന്നതിന് പല കാരണങ്ങളും ഉണ്ടാകാം. കൃത്യമായ പറഞ്ഞാൽ 120 / 80 ആണ് ബ്ലഡ് പ്രഷറിന്റെ നോർമൽ വാല്യൂ. പ്രായത്തിനനുസരിച്ച് ചിലർക്ക് സമ്മർദ്ദത്തിന്റെ വാല്യൂവിൽ വ്യത്യാസം ഉണ്ടാകാം. കൃത്യമായ രീതിയിൽ ഉറക്കവും കൃത്യമായി ഭക്ഷണരീതിയും വ്യായാമ ശീലവും നിങ്ങളുടെ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കും. ഉറക്കം എന്നതിന് ഒരുപാട് പ്രാധാന്യമുണ്ട് രക്തസമ്മർദ്ദത്തിന്റെ കാര്യത്തിൽ. ഒരു വ്യക്തി ഏറ്റവും കുറഞ്ഞത് 8 മണിക്കൂർ നേരമെങ്കിലും ഉറങ്ങണം.

ടെൻഷനും, സ്സ്ട്രെസും ഉള്ള ആളുകൾക്ക് എപ്പോഴും ബ്ലഡ് പ്രഷർ വളരെ കൂടിയ അവസ്ഥയിൽ നിലനിൽക്കുന്നു. നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും ഉപ്പ് എത്രത്തോളം കുറയ്ക്കാമോ അത്രയും നല്ലത്. പ്രഷർ വല്ലാതെ കൂടിയ അവസ്ഥയിലുള്ള ആളുകളാണ് എങ്കിൽ ധാരാളമായി കരിക്കിൻ വെള്ളം കുടിക്കാം. ഒപ്പം തന്നെ ഉലുവ ഇട്ട് കുതിർത്ത വെള്ളവും കുടിക്കുന്നത് നല്ലതാണ്. ഒരു ഗ്ലാസ് പാലിൽ മൂന്നോ നാലോ അല്ലി വെളുത്തുള്ളി ചതച്ചു ചേർത്ത് അല്പം തേനും കൂടി ചേർത്ത് കുടിക്കുന്നതും പ്രഷർ നിയന്ത്രിക്കാൻ സഹായിക്കും.

എപ്പോഴും നിങ്ങളുടെ ജീവിതത്തിൽ നിന്നും മദ്യപാനം പുകവലി എന്നിങ്ങനെയുള്ള ശീലങ്ങൾ ഒഴിവാക്കുക. കാരണം ഈ ശീലങ്ങൾ നിങ്ങളെ രക്തക്കുഴലുകൾക്ക് കൂടുതൽ പ്രഷർ ഉണ്ടാകും. രക്തക്കുഴലുകളിലെ ഈ പ്രഷർ കൂടുന്ന അവസ്ഥ ഹൃദയാഘാതം സ്ട്രോക്ക് എന്നിവയ്ക്കും മറ്റ് പല രോഗങ്ങൾക്കും കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *