നമുക്കെല്ലാം അറിയാവുന്നതുപോലെ തന്നെ നമ്മുടെ തലകറക്കം എന്ന പ്രശ്നം വലിയ ഒരു ബുദ്ധിമുട്ടാണ്. കാരണം ആളുകൾക്ക് കൃത്യമായ ജോലി ചെയ്യാനോ വാഹനം ഓടിക്കുന്നതിന് ഈ തലകറക്കം പലപ്പോഴും ബുദ്ധിമുട്ടായി കാണാറുണ്ട്. തലകറക്കം ഉണ്ടാകുന്നത് പല കാരണങ്ങൾ കൊണ്ടാണ്. ശരീരത്തിൽ രക്തക്കുറവ് ഉണ്ടാകുന്ന സമയത്ത് ആളുകൾക്ക് തലകറക്കം ഉണ്ടാകാറുണ്ട്.
മറ്റു ചിലർക്ക് സ്ട്രോക്ക് വരുന്നതിന്റെ ഭാഗമായും തലകറക്കം അനുഭവപ്പെടാം. എന്നാൽ ഇങ്ങനെയൊന്നുമല്ലാതെ തന്നെ ചെവിയുടെ പ്രശ്നം കൊണ്ട് തലകറക്കം ഉണ്ടാകുന്ന ചില ആളുകളുണ്ട്. പ്രധാനമായും ചെവി നമുക്ക് കേൾവിക്ക് മാത്രം ഉപകാരപ്പെടുന്ന ഒരു അവയവം മാത്രം അല്ല. ശരീരത്തിന്റെ ബാലൻസ് കൂടി നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ്.
ഇത്തരത്തിൽ ചെവി നമ്മുടെ ശരീരത്തിന്റെ ബാലൻസ് നിലനിർത്തുന്നത് ഇതിനകത്ത് ഉള്ള ചില ചെറിയ കുഴലുകളും മറ്റ് ഘടകങ്ങളുമാണ്. ചെവിക്കകത്തുള്ള ചെറിയ കുഴലുകളിൽ വെള്ളം നിറഞ്ഞിരിക്കുന്ന ഒരു അവസ്ഥയുണ്ട്. നമ്മുടെ തല അങ്ങോട്ടും ഇങ്ങോട്ടും ചരിക്കുന്ന സമയത്ത് ഈ വെള്ളം കൂടി ഒപ്പം ചലിക്കുന്നുണ്ട്. ചെവിയുടെ മറ്റൊരു ഭാഗത്തായി കാൽസ്യം സ്റ്റോണുകളും നിലനിൽക്കുന്നു.
എന്നാൽ ചില സമയത്ത് ഏതെങ്കിലും തരത്തിൽ ഈ കാൽസ്യം സ്റ്റോണുകൾ സ്ഥാനം മാറ്റം സംഭവിച് കുഴലുകളിലേക്ക് വരുകയാണ് എങ്കിൽ, ഇത് ചെവിയുടെ ബാലൻസ് നഷ്ടപ്പെടാനും തലകറക്കം ഉണ്ടാകാനും ഇടയാക്കും. ഒരു തലകറക്കം ഉണ്ടാവാൻ സമയത്ത് ഉടനെ തന്നെ ഡോക്ടറെ സഹായം തേടണം. ഹോസ്പിറ്റലുകളിൽ വച്ച് തന്നെ ഈ കാൽസ്യം സ്റ്റോണുകൾ കുഴലുകളിൽ പെട്ടിട്ടുള്ള അവസ്ഥ മാറ്റിയെടുക്കാൻ പൊസിഷൻ ടെസ്റ്റുകൾ വഴി സാധിക്കും. ഡോക്ടർമാർ നൽകുന്ന നിർദ്ദേശങ്ങളും ഒപ്പം പാലിക്കണം.