പ്രമേഹം കുറയ്ക്കാം ഇനി ഒരു കാര്യം മാത്രം ചെയ്താൽ മതി.

ഇന്ന് പ്രമേഹരോഗം ഇല്ലാത്ത ആളുകളുടെ എണ്ണം ലോകത്തിൽ തന്നെ വളരെ കുറവാണ് എന്നാണ് കണക്കുകൾ തെളിയിക്കുന്നത്. കൃത്യമായ പറയുകയാണെങ്കിൽ ഈ പ്രമേഹ രോഗികളുടെ എണ്ണം ഏറ്റവും അധികം ഉള്ളത് കേരളത്തിൽ തന്നെയാണ്. നാം കേരളയുടെ ഇഷ്ടഭക്ഷണമായ ചോറാണ് ഏറ്റവും അധികം നമ്മെ രോഗികളാക്കി മാറ്റുന്നത്. രോഗത്തിനുള്ള ഏറ്റവും നല്ല വഴിയാണ് നമ്മുടെ ഇഷ്ട ഭക്ഷണം എന്നത് തന്നെ നമ്മെ വളരെയധികം വിഷമിപ്പിക്കും.

   

എങ്കിലും ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിന് വേണ്ടി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വേണ്ടിയും ഇത്തരത്തിലുള്ള കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുകയാണ് കൂടുതൽ ഉത്തമം. പ്രത്യേകമായി ചോറ് പൂർണമായും ഒഴിവാക്കാനായി നാം ശ്രദ്ധിക്കണം. എന്നാൽ ഇതിനു പകരമായി ചപ്പാത്തി കഴിക്കുക എന്നത് ഒരു പ്രതിവിധി അല്ല എന്നതുകൊണ്ട് തന്നെ ചപ്പാത്തിയും ഒഴിവാക്കാം.

പകരമായി ഓട്സ് കഴിക്കുന്നത് കൊണ്ട് തെറ്റില്ല, എങ്കിലും ഓട്സ് തവിടുള്ള ഓട്സ് ആയിരിക്കേണ്ടത് പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെതന്നെ ദിവസത്തിൽ ഒരു നേരം റാഗിയും നിങ്ങൾക്ക് ഉപയോഗിക്കാം. ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ നിങ്ങളുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും പ്രമേഹം പോലുള്ള രോഗാവസ്ഥകൾ നിങ്ങൾക്ക് ഉണ്ടാകാതിരിക്കാൻ സഹായിക്കുകയും ചെയ്യും. ദിവസവും ഭക്ഷണം കഴിക്കുമ്പോൾ ഉച്ചഭക്ഷണത്തിനുശേഷം അല്പം തൈര് കഴിക്കുന്നത് വളരെയധികം പ്രയോജനകരമാണ്.

കാരണം ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ശരീരത്തിൽ നല്ല ബാക്ടീരിയകളുടെ അളവ് വർദ്ധിപ്പിക്കുന്നതിനും ഈ തൈര് വളരെയധികം സഹായകമാണ്. ദിവസവും അൽപ്പനേരമെങ്കിലും വ്യായാമം ചെയ്യാനായി സമയം കണ്ടെത്തണം. ഏറ്റവും കുറഞ്ഞത് അൽപ്പദൂരം നടക്കാണെങ്കിലും നിങ്ങൾ ശ്രമിക്കണം. നിങ്ങൾക്ക് പ്രമേഹം ഉണ്ട് എങ്കിൽ ഇത് തീവ്രമാകാതിരിക്കാൻ വളരെയധികം ശ്രദ്ധ കൊടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *