സ്ത്രീകളുടെ ഒരു പ്രധാന പ്രശ്നം, ഇനി വിഷമിക്കേണ്ട ഇതു കുടിച്ചാൽ മതി.

പ്രധാനമായും സ്ത്രീകളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് മെലാസ്മ. മുഖത്തിന്റെ ഇരുഭാഗങ്ങളിലും നെറ്റിയിലും ആയി കറുത്ത നിറത്തിലുള്ള പാടുകൾ വരുന്നതാണ് മെലാസ്മ എന്ന അവസ്ഥ. പുരുഷന്മാർക്കും ഈ അവസ്ഥ ഉണ്ടാകാമെങ്കിലും കൂടുതലായും സ്ത്രീകളിലാണ് ഇത് കണ്ടു വരാറുള്ളത്. നാൽപ്പതുകളിലും 50 കളിലേക്കും സ്ത്രീകൾ എത്തുമ്പോൾ തീർച്ചയായും ഇവരുടെ മുഖത്ത് ഇത്തരത്തിലുള്ള കറുത്ത നിറത്തിലുള്ള പാടുകൾ കാണുന്നത് സാധാരണമാകുന്നു.

   

ഇതിന് കാരണം ഈ പ്രായത്തിൽ ഇവരുടെ ശരീരത്തിലെ ഹോർമോണുകളിൽ വലിയ അളവിൽ വ്യതിയാനം സംഭവിക്കുന്നു എന്നതാണ്. സ്ത്രീകൾക്ക് ഒരു സംരക്ഷണ കവചമാണ് ഈസ്ട്രജൻ ഹോർമോൺ. എന്നാൽ അവരുടെ ആർത്തവത്തിന്റെ അവസാന കാലഘട്ടത്തിൽ ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയുകയും, പിന്നീട് ആർത്തവവിരാമത്തോടെ കൂടി ഇത് തീരെ ഇല്ലാതാവുകയും ചെയ്യും. ഇത്തരത്തിൽ ഈസ്ട്രജൻ ഹോർമോൺ ഇല്ലാതാകുന്നതോടുകൂടി സ്ത്രീകൾക്ക് അവരുടെ ശാരീരിക പ്രശ്നങ്ങൾ ആരംഭിക്കും.

കൂട്ടത്തിൽ ഒരു വലിയ പ്രശ്നമാണ് ഈ മെലാസ്മ. ഇതൊരു ഹോർമോൺ സംബന്ധമായ പ്രശ്നമാണ് എന്നതുകൊണ്ട് തന്നെ, ശരീരത്തിലെ ഹോർമോണുകളുടെ അളവ് കൃത്യമായി നിലനിർത്തുകയാണ് ഇതിനു വേണ്ടി ശ്രദ്ധിക്കേണ്ടത്. ഇതിനായി ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി ഉൾപെടുത്താം. ഇൻസുലിൻ റെസിസ്റ്റൻസ് ഒരു പരിധിവരെ ഇതിന് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ അമിതമായി ശരീരഭാരം ഉള്ളവരാണ് എങ്കിൽ ചെറിയ ഒരു അളവിൽ എങ്കിലും ഈ ശരീരത്തിന്റെ ഭാരം കുറയ്ക്കാൻ ആയാൽ .

വലിയ മാറ്റങ്ങൾ കാണാനാകും. ചില സ്ത്രീകൾക്ക് ഗർഭാവസ്ഥയോട് കൂടി ഈ ഒരു അവസ്ഥ കാണാറുണ്ട്. പ്രസവാനന്തരം ഇത് തനിയെ വിട്ടുമാറുകയും ചെയ്യും. രാവിലെ വെറും വയറ്റിൽ അല്പം മഞ്ഞൾ ചേർത്ത് വെള്ളം കുടിക്കുന്നത് നല്ല ഒരു പരിധിവരെ മെലാത്മ തടയാൻ സഹായിക്കും. അതുപോലെ തന്നെ ഇഞ്ചി,വെളുത്തുള്ളി, കറുവപ്പട്ട എന്നിവ നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്താനും ശ്രദ്ധിക്കുക. അവക്കാഡോ പോലുള്ള പഴവർഗങ്ങളും ഉൾപ്പെടുത്താം. ഭക്ഷണത്തിൽ നിന്നും യുവങ്ങളെ ശരീരത്തിന് ലഭിക്കാതെ വരുന്ന സമയത്ത് ഇതിനുവേണ്ടിയുള്ള സപ്ലിമെന്റുകളോയ്മെന്റുകളോ, ഓയിന്മെന്റുകളോ എല്ലാം ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *