കരൾ വീക്കം എന്ന രോഗാവസ്ഥ ഇന്ന് കേരളത്തിൽ 90% ആളുകൾക്കും വരാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം ഈ രീതിയിലാണ് നമ്മുടെ ഭക്ഷണരീതി ഇന്ന് നീണ്ടുപോകുന്നത്. നാം ഒരുപാട് ഫാറ്റും, കൊഴുപ്പും, ഗ്ലൂക്കോസും അടങ്ങിയ ഭക്ഷണം കഴിക്കുന്നു എന്നതുകൊണ്ട് തന്നെ നമ്മുടെ ശരീരത്തിലെ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നു. പ്രധാനമായും ഈ കൊഴുപ്പ് ലിവർ കേന്ദ്രീകരിച്ച് അടിഞ്ഞു കൂടുമ്പോൾ ഇത് ഫാറ്റി ലിവറിനും.
പിന്നീട് ഗ്രേഡ് സ്ത്രീ കഴിഞ്ഞാൽ ലിവർ സിറോസിസ് കാരണമാകുന്നു. കരൾ എന്നത് അല്പം മാത്രം മുറിച്ച് മാറ്റിവെച്ചു കഴിഞ്ഞാൽ പൂർണ്ണരൂപം പ്രാപിക്കുന്ന ഒരു അവയവമാണ്. എന്നതുകൊണ്ട് തന്നെ ഗ്രേഡ് ത്രീ എത്തിയ ലിവർ പ്രശ്നങ്ങളെ പോലും വീണ്ടും പഴയ ആരോഗ്യപ്രദമായ ലിവറിന്റെ കണ്ടീഷനിലേക്ക് തിരിച്ചെത്തിക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു സ്കാനിങ്ങിലോ മറ്റോ ഫാറ്റി ലിവർ എന്ന അവസ്ഥ നിങ്ങൾക്ക് ഉണ്ട്.
എന്ന് കണ്ടു കഴിഞ്ഞാൽ തീർച്ചയായും ആ നിമിഷം മുതൽ നിങ്ങളുടെ ശരീരത്തിലേക്ക് നൽകുന്ന കൊഴുപ്പിന്റെയും, മധുരത്തിന്റെയും, അന്നജത്തിന്റെയും അളവിൽ വളരെയധികം കുറവ് വരുത്തി, കൂടുതൽ ആരോഗ്യപ്രദമായ ഒരു ഭക്ഷണ രീതി പാലിച്ച് ഈ അവസ്ഥയെ മറികടക്കാം. ഇത്തരത്തിൽ ഫാറ്റി ലിവർ ഉള്ള ആളുകളാണ്.
എങ്കിൽ ഭക്ഷണത്തിൽ അധികമായി മധുരമുള്ള പഴങ്ങൾ പോലും ഒഴിവാക്കണം. മാങ്ങ, ചക്ക, സപ്പോട്ട, കിവി എന്നിങ്ങനെയുള്ളതെല്ലാം ഒഴിവാക്കാം. പകരമായി തണ്ണിമത്തൻ, കുക്കുമ്പർ, പേരക്ക എന്നിവ ഉപയോഗിക്കാം. ഒപ്പം തന്നെ നല്ല ആയാസം കിട്ടുന്ന രീതിയിലുള്ള വ്യായാമങ്ങൾ ശീലമാക്കണം. ശരീരത്തിലെ ആരോഗ്യപ്രദമല്ലാത്ത ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കണ്ട് നിർദേശം തേടണം.