വഴിയോരങ്ങളിലും പറമ്പുകളിലും ഈ ചെടിയെ കണ്ടിട്ടുള്ളവർ ഉണ്ടോ. ഉണ്ടെങ്കിൽ ഇതിന്റെ പേര് പറയാമോ. ഇതിന്റെ ഗുണങ്ങളെപ്പറ്റി തീർച്ചയായും അറിഞ്ഞിരിക്കുക. | Health Benefits Of Communist Pacha

പണ്ടുകാലത്ത് പലരോഗങ്ങൾക്കും മരുന്നായി ഉപയോഗിച്ചു പോന്നിരുന്നത് വീട്ടുവൈദ്യങ്ങൾ ആയിരുന്നു. വീട്ടുവളപ്പിലും പറമ്പുകളിലും യാതൊരു പരിചരണം കൂടാതെ വളരുന്ന ചെടികൾ ആയിരിക്കും പല രോഗങ്ങൾക്കും പരിഹാരം. വഴിയോരങ്ങളിലും പറമ്പുകളിലും ധാരാളമായി കാണപ്പെടുന്ന കമ്മ്യൂണിസ്റ്റ് പച്ച എന്ന ഈ ചെടി വളരെയധികം ഉപകാരങ്ങൾ നിറഞ്ഞതാണ്. കൂടുതലായും ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ മുറിവുകൾ ഉണങ്ങുന്നതിന് ആണ് സാധാരണ ഉപയോഗിച്ചു വരാറുള്ളത്.

   

മുറി പച്ച, ആട്ടപ്പ, നീലപീലി, നായ് തുളസി, അപ്പ ഇനിയും പേരുകളിലെല്ലാം ഈ ചെടി അറിയപ്പെടുന്നു. ഈ ചെടിയിൽ കാൽസ്യം, മാംഗനീസ്, ഫ്ലാവനോയിടുകൾ, അയൺ തുടങ്ങിയവയെല്ലാം അടങ്ങിയിരിക്കുന്നു. ഈ ചെടിയിൽ അടങ്ങിയിരിക്കുന്ന ആന്റി സെപ്റ്റിക് ഗുണങ്ങളാണ് മുറിവുകൾ ഉണക്കാൻ സഹായിക്കുന്നത്.

ശരീരത്തിനുണ്ടാകുന്ന നടുവേദനയും മറ്റു വേദനകളും ഇല്ലാതാക്കാൻ കമ്യൂണിസ്റ്റ് പച്ചയുടെ ഇലകള് അരച്ചിടുന്നതും വളരെയധികം ഗുണകരമായിരിക്കും.ആന്റി ഓക്സിഡന്റ് കളുടെ സമ്പൂർണ്ണമാണ് ഇതിന്റെ ഇലകൾ. ഇതിന്റെ ഇലയും തണ്ടും പൂവും എല്ലാം ഔഷധഗുണമുള്ളതാണ്. ഇതിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും കുളിക്കുന്നതും ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ്.

ചിക്കൻഗുനിയ പോലുള്ള രോഗങ്ങൾ വരുമ്പോൾ ഉണ്ടാകുന്ന ശരീരവേദനയും ഇല്ലാതാക്കാൻ ഇതിന്റെ ഇലകൾ തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്. പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ജീവിത ജന്യ രോഗങ്ങൾ എന്നിവയിൽ നിന്നെല്ലാം മുക്തി നേടാൻ വളരെയധികം ഗുണകരമാണ്. ത്വക്കിലുണ്ടാകുന്ന പലതരം ബുദ്ധിമുട്ടുകൾക്കും ഇതിന്റെ ഇല അരച്ച് തേക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിവുകൾക്കായി ഈ വീഡിയോ തീർച്ചയായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *