ഒരു വ്യക്തിയുടെ ജന്മത്തിൽ ഏറ്റവും അധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ആ വ്യക്തി ജനിച്ച നക്ഷത്രം. കാരണം ഒരു ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന വ്യക്തിയുടെ ജീവിതത്തിൽ, പലപ്പോഴും അവരുടെ നക്ഷത്രപ്രകാരമാണ് ജീവിതത്തിലെ ഓരോ കാര്യങ്ങളും നടക്കുന്നത്. ഇത്തരത്തിൽ നമ്മുടെയെല്ലാം ജീവിതത്തിൽ ഒരുപാട് അവസ്ഥകൾ ഈ നക്ഷത്രത്തിന്റെ അടിസ്ഥാന സ്വഭാവം കൊണ്ട് തന്നെ സംഭവിക്കാം.
നമ്മുടെ മുന്നോട്ടുള്ള ജീവിതത്തിൽ പലപ്പോഴും ഉണ്ടാകുന്ന സംഭവങ്ങൾക്കെല്ലാം തന്നെ നക്ഷത്രത്തിന്റെ രാശ്യാദിപ സ്ഥാനവും ഗ്രഹ സ്ഥാനവും എല്ലാം കാരണമാകാറുണ്ട്. ഓരോ നക്ഷത്രക്കാർക്കും ഓരോ സമയങ്ങളിൽ നന്മയും തിന്മയും എല്ലാം സംഭവിക്കാം. എല്ലാം നക്ഷത്രക്കാർക്കും എല്ലാകാലവും ഒരുപോലെ ദോഷമോ ഒരുപോലെ നന്മയെ ഉണ്ടാകണമെന്ന് നാം ചിന്തിക്കരുത്. കാരണം ഇവരുടെ നക്ഷത്രത്തിന്റെ ഗൃഹസ്ഥാനങ്ങൾ മാറും തോറും ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന സംഭവവികാസങ്ങളിലും വ്യത്യാസങ്ങൾ ഉണ്ടാകും.
ഇത്തരത്തിൽ ജീവിതത്തിൽ ഇത്രയും കാലം ഒരുപാട് ദുഃഖങ്ങളും പ്രശ്നങ്ങളും അനുഭവിച്ചും നേരിട്ടും വന്നിട്ടുള്ള ആളുകൾക്ക്, ഇനിയങ്ങോട്ട് ജീവിതത്തിൽ നന്മ മാത്രം സംഭവിക്കാൻ പോകുന്നു എന്നും, വലിയ നേട്ടങ്ങൾ ഉണ്ടാകാൻ പോകുന്നു എന്നും ജ്യോതിഷത്തിൽ പറയുന്നു. പ്രധാനമായും ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങളുടെ കാലമാണ് എന്നാണ് പറയുന്നത്. ഇവരുടെ ജീവിതത്തിൽ ശുക്രൻ ഉദിച്ചു എന്ന് തന്നെ വേണമെങ്കിൽ പറയാം.
ശുക്രൻ്റെ സ്ഥാനം നാലാം സ്ഥാനത്തുനിന്നും അഞ്ചാം സ്ഥാനത്തേക്ക് മാറുന്നതോടെയാണ് ഇങ്ങനെ സംഭവിക്കുന്നത്. പ്രധാനമായും കാർത്തിക നക്ഷത്രത്തിൽ ജനിച്ച ആളുകളുടെ ജീവിതത്തിൽ വലിയ മുന്നേറ്റങ്ങൾ ഉണ്ടാകാൻ പോകുന്നു എന്ന് മനസ്സിലാക്കാം. ആയില്യം, പുണർതം, ഉത്രം, തിരുവാതിര എന്ന നക്ഷത്രക്കാരുടെ ജീവിതത്തിലും നന്മയാണ് മുന്നോട്ടു ഉള്ളത്.