നിങ്ങളും മൂലക്കുരു എന്ന ബുദ്ധിമുട്ട് വളരെ കാലമായി അനുഭവിക്കുന്നവരാണോ. പല ആളുകളും പുറത്ത് പറയാൻ മടിക്കുന്ന ഒരു രോഗാവസ്ഥയാണ് മൂലക്കുരു. കാരണം ഇത് വൃത്തിയില്ലാത്ത ഒരു രോഗമാണ് എന്ന് സ്വയമേ ചിന്തിക്കുന്നതാണ് ഇതിനു പുറകിലുള്ള കാരണം. ഒരിക്കലും ഇത്തരത്തിലുള്ള ചിന്തകൾ നിങ്ങൾ വച്ചുപുലർത്തരുത്.മൂലക്കുരു ഉണ്ടാകുന്നതിന്റെ ഒരു പ്രധാന കാരണം മലബന്ധമാണ്.
ഇത്തരത്തിൽ മലബന്ധം ഉണ്ടാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ ആണ് നാം പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ടത്. സ്ഥിരമായി മലബന്ധം ഉണ്ടാകുന്ന ആളുകൾക്ക് മൂലക്കുരുവും ഇതിനോട് ഒന്നിച്ച് ഫിഷർ, ഫിസ്റ്റുല എന്നിങ്ങനെയുള്ള രോഗങ്ങളും വന്നുചേരാം. മലദ്വാരത്തിൽ നിന്നും പുറത്തേക്ക് ഒരു മാംസ ഭക്ഷണം തള്ളി നിൽക്കുന്ന ഒരു രീതിയാണ് മൂലക്കുരുവിന് പൊതുവേ കാണാറുള്ളത്.
എന്നാൽ ചില ആളുകൾക്ക് ഇത് പുറത്തേക്ക് തള്ളിനിൽക്കാതെ അകത്തുതന്നെ വീർത്തു നിൽക്കുന്ന ഒരു അവസ്ഥ ഉണ്ടാകും. രണ്ട് അവസ്ഥയിലും മിക്കവാറും ആളുകൾക്കെല്ലാം തന്നെ മലത്തിനൊപ്പം ധാരാളമായി രക്തവും പോകാം. നിങ്ങൾക്കും ഇത്തരത്തിലുള്ള മൂലക്കുരുവിന്റെ ബുദ്ധിമുട്ട് ഉണ്ടാകുന്നവരാണ് എങ്കിൽ തീർച്ചയായും നിങ്ങളുടെ ഭക്ഷണ കാര്യത്തിൽ അല്പം ശ്രദ്ധ കൊടുക്കണം.
വേഗത്തിൽ ദഹിക്കുന്ന രീതിയിലുള്ള ഭക്ഷണങ്ങളാണ് നിങ്ങൾ കൂടുതലായും കഴിക്കേണ്ടത്. അതുപോലെതന്നെ പേരയ്ക്ക, തണ്ണിമത്തൻ പൈനാപ്പിൾ തുടങ്ങിയ പഴവർഗ്ഗങ്ങൾ ധാരാളമായി കഴിക്കാം. മൂലക്കുരുവിന്റെ ബുദ്ധിമുട്ട് ധാരാളമായി ഉള്ള ആളുകളാണ് എങ്കിൽ വലിയ വട്ടം ഉള്ള ഒരു പാത്രത്തിൽ അല്പം ചൂടുവെള്ളമെടുത്ത് ഇതിലേക്ക് ഉപ്പ് ബേക്കിംഗ് സോഡയോ പകരം തൊട്ടാർവാടിയുടെ പൂക്കളും ചേർത്ത് അൽപനേരം ഇരിക്കാം. ധാരാളമായി ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ആയിരിക്കണം കഴിക്കേണ്ടത്.