തൈരിനെ ഒരു ഭക്ഷ്യവസ്തു മാത്രമായി അറിവുള്ളവർക്ക് ഈ അറിവ് വലിയ ഒരു അത്ഭുതമായിരിക്കും. മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്ന പാർലറുകളിലും മറ്റും പോയി ഒരുപാട് പണം ചെലവാക്കുന്ന ആളുകൾ നമുക്കിടയിൽ ഉണ്ടാകും. എന്നാൽ ഇത്തരത്തിൽ ഒന്നും പണം ചെലവാക്കാതെ തന്നെ നിങ്ങളുടെ മുഖസൗന്ദര്യം നിലനിർത്തുന്നതിനും സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ഒരു മാർഗ്ഗം ഉണ്ട്. ഒരുപാട് വെയില് കൊള്ളുന്ന ആളുകൾക്ക് മുഖ ശർമ്മം കൂടുതൽ ഇരുണ്ടതാക്കാനുള്ള സാധ്യതകളുണ്ട്.
ഇത്തരത്തിൽ ചർമ്മത്തിൽ ഉണ്ടാകുന്ന ഇരുണ്ട നിറം മാറ്റിയെടുക്കുന്നത് കൂടുതൽ തിളങ്ങുന്നത് നിങ്ങളുടെ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു നല്ല പാക്ക് പരിചയപ്പെടാം. ഭക്ഷ്യവസ്തുവായി ഉപയോഗിക്കുന്ന തൈരാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. തൈര് പല രീതിയിലും മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ ആയി ഉപയോഗിക്കാം. ഏറ്റവും ആദ്യം ഒരു മാസമെങ്കിലും നിങ്ങൾ ഈ പാക്ക് ഉപയോഗിച്ച് നോക്കിയശേഷം മാത്രമേ റിസൾട്ട് ലഭിക്കു എന്നത് മനസ്സിലാക്കണം.
ഒരു സ്പൂൺ തൈരിലേക്ക് ഒരു സ്പൂൺ അളവിൽ തന്നെ തേനും അര സ്പൂൺ ചെറുനാരങ്ങാ നീരും കൂടി നല്ലപോലെ മിക്സ് ചെയ്തെടുക്കണം. ദിവസവും രാത്രിയിൽ നിങ്ങളുടെ മുഖത്ത് ഈ പാക്ക് നല്ലപോലെ തേച്ച് പിടിപ്പിക്കണം അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. തുടർച്ചയായി ഒരു മാസം ഇങ്ങനെ ചെയ്താൽ നിങ്ങളുടെ മുഖം വെട്ടി തിളങ്ങും.
ചെറുനാരങ്ങാനീര് അലർജിയുള്ള ആളുകളാണ് എങ്കിൽ തൈരും മഞ്ഞളും ചേർത്ത് മുഖത്ത് ഉപയോഗിക്കാം. കറ്റാർവാഴ ജെല്ലും ഇതിൽ മിക്സ് ചെയ്ത് ഉപയോഗിക്കുന്നത് നല്ല റിസൾട്ട് നൽകും. ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് തൈര്. അതുകൊണ്ടുതന്നെ നിങ്ങളുടെ മുഖത്ത് വെറുതെ തൈര് പുരട്ടുന്നതും ഒരു നല്ല സോഫ്റ്റ്ന്സും, ഗ്ലോയും നൽകും.