അമിതവണ്ണം എന്നത് എല്ലാവർക്കും ഒരുപോലെ ദോഷകരമായ ഒരു കാര്യമാണ്. പലർക്കും ശരീരത്തിന്റെ ഭാരം കൂടുന്തോറും രോഗാവസ്ഥകളും ഇതിനോടൊപ്പം കൂടി വരാറുണ്ട്. പലതരത്തിലുള്ള രോഗങ്ങളാണ് ഉണ്ടാകാറുള്ളത്. ചിലർക്ക് സന്ധിവാതം പോലുള്ള അവസ്ഥകൾ, മറ്റു ചിലർക്ക് ലിവർ സംബന്ധമായവ, മറ്റു ചിലർക്ക് ഫെർട്ടിലിറ്റി സംബന്ധിക്കുന്ന പ്രശ്നങ്ങൾ എന്നിങ്ങനെ പലതരത്തിലുള്ള ഹോർമോൺ സംബന്ധമായ പ്രശ്നങ്ങളും.
ഇത്തരത്തിൽ രോഗങ്ങൾ ഉണ്ടാകുന്നത് പലതരത്തിലാണ് എങ്കിലും മനസ്സിലാക്കേണ്ട ഒരു കാര്യം അമിതവണ്ണം എപ്പോഴും ശരീരത്തിന് ദോഷം മാത്രമാണ് ചെയ്യുന്നത് എന്നാണ്. ശരീരത്തിന്റെ ഭാരം കൂടുക എന്നത് നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുള്ള കലോറി അധികമാണ് എന്നതുകൊണ്ട് തന്നെയാണ്. ശരീരത്തിന് ആവശ്യമായുള്ള ഊർജ്ജം മാത്രം നൽകുന്ന രീതിയിലുള്ള ഒരു ഭക്ഷണക്രമമാണ് നാം പാലിക്കുന്നത് എങ്കിൽ ഈ ശരീരഭാരത്തിനെ നമുക്ക് നിയന്ത്രിക്കാൻ ആകും.
പൊണ്ണത്തടിയുള്ള ആളുകളാണ് എങ്കിൽ ഇത് കുറയ്ക്കുന്നതിന് വേണ്ടി ആദ്യം ചെയ്യേണ്ടത് ശരീരത്തിലേക്ക് നൽകുന്ന കാലറിയുടെ അളവ് കുറയ്ക്കുക എന്നതാണ്. ഇതിനായി കൊഴുപ്പും കാർബോഹൈഡ്രേറ്റും അധികം അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇതിനോടൊപ്പം തന്നെ ഉലുവ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് നല്ല മാറ്റം ഉണ്ടാകും. എന്നാൽ ഉലുവ മാത്രം കഴിച്ചിരുന്ന ശരീരഭാരം കുറയ്ക്കാം എന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല.
ആൽഫ സൈക്ലോട് എക്സ്ട്രീം എന്ന മരുന്ന് ഇന്ന് ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി മാർക്കറ്റുകളിൽ ലഭ്യമാണ്. എന്നാൽ ഇതിനോടൊപ്പം തന്നെ ധാരാളം ആയി വ്യായാമങ്ങളും ചെയ്യേണ്ടതുണ്ട്. ഈ മരുന്നുകൾ കഴിക്കുന്നത് ശരീരത്തിന് നമ്മുടെ കഴിവുകൊണ്ട് ഭാരം കുറയ്ക്കാൻ സാധിക്കാതെ വരുന്ന സമയത്താണ്. നിങ്ങളെ രോഗിയാക്കുന്നതും ആരോഗ്യവാൻ ആക്കുന്നതും നിങ്ങളുടെ ഭക്ഷണമാണ്.