നാം കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കുന്നതിന് വേണ്ടി ശരീരത്തിൽ പ്രവർത്തിക്കുന്നതാണ് ആസിഡ്. ഈ ആസിഡിന്റെ പ്രവർത്തനം കൂടുന്നതും കുറയുന്നതും ഒരുപോലെ അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. അതുകൊണ്ടുതന്നെ നിങ്ങൾക്ക് അസിഡിറ്റി ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ഇതിനു വേണ്ടി ഒരു ഡോക്ടറുടെ നിർദ്ദേശവും ഇല്ലാതെ കഴിക്കുന്നത് കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകും.
നിങ്ങൾക്ക് നിത്യവും അസിഡിറ്റി ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടെങ്കിൽ ഏതെങ്കിലും കാര്യമായുള്ള പ്രശ്നങ്ങളുണ്ടോ എന്നത് ഉറപ്പിക്കണം. മറ്റ് പ്രശ്നങ്ങൾ ഒന്നുമല്ല അത് ആസിഡിന്റെ പ്രവർത്തനത്തിനുള്ള ബുദ്ധിമുട്ട് മാത്രമാണ് എങ്കിൽ ഇത് ഹൈപ്പോസിറ്റി ആണോ ഹൈപ്പർ അസിഡിറ്റി ആണോ എന്ന് നിങ്ങൾക്ക് വീട്ടിൽ തന്നെ ടെസ്റ്റ് ചെയ്യാം.
ഹൈപ്പോസിറ്റ് പ്രവർത്തനം കുറയുന്നത് കൊണ്ട് സംഭവിക്കുന്നതാണ്. ഈ സമയത്ത് നിങ്ങൾക്ക് മുട്ട, ചിക്കൻ, കടല പോലുള്ളവ കഴിക്കുന്നത് കൂടുതൽ ഗ്യാസ് ഉണ്ടാകുന്നതിനും കീഴ്വായു ബുദ്ധിമുട്ട് ഉണ്ടാകുന്നതിനും കാരണമാകാറുണ്ട്. അതുകൊണ്ട് ഭക്ഷണത്തിന് മൂന്നോ നാലോ മിനിറ്റ് മുമ്പ് ഒരു ടീസ്പൂൺ ആപ്പിൾ സിഡർ വിനീഗർ ഒരു ഗ്ലാസ് വെള്ളത്തിൽ മിക്സ് ചെയ്ത് കുടിക്കുന്നത് ഈ ഹൈപ്പോ അസിഡിറ്റി ഉറപ്പിക്കാൻ സഹായിക്കുകയും ഇതിന്റെ ബുദ്ധിമുട്ട് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
എന്നാൽ ഇത്തരത്തിലുള്ള ആപ്പിൾ സിഡാർ വിനെഗർ സ്ഥിരമായി ഉപയോഗിക്കുന്നത് വായിലെ തൊലി പോകുന്നതിനും നീറ്റം അനുഭവപ്പെടുന്നതും കാരണമാകും. നിങ്ങൾക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ട് എങ്കിൽ ഭക്ഷണത്തിന് ശേഷം ഇഞ്ചി നേരെ വെള്ളത്തിൽ ലയിപ്പിച്ച് കഴിക്കുന്നത് കൂടുതൽ സഹായകമാകും. ഇഞ്ചിനീര് മാത്രമല്ല, നാരങ്ങാ വെള്ളവും ഭക്ഷണത്തിനുശേഷം കുടിക്കുന്നത് ഇത്തരത്തിലുള്ള അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങളെ അകറ്റാൻ സഹായിക്കുന്ന കാര്യങ്ങളാണ്.