പ്രായം കൂടുന്തോറും എല്ലുകൾക്ക് ബലക്ഷയം ഉണ്ടാകുന്നതിന്റെ ഭാഗമായി സന്ധിവാതം ഉണ്ടാവുക എന്നുള്ളത് സാധാരണയായി കണ്ടുവരുന്ന ഒരു പ്രകൃതിദത്ത രീതിയാണ്. എന്നാൽ ഇന്ന് നമ്മുടെ തെറ്റായ ഭക്ഷണരീതിയും ആരോഗ്യകരമല്ലാത്ത ജീവിതരീതിയും കൊണ്ട് തന്നെ രോഗാവസ്ഥകൾ എന്നപോലെ തന്നെ വേദനകളും സന്ധിവാതങ്ങളും പെട്ടെന്ന് തന്നെ ശരീരത്തെ ബാധിക്കുന്നുണ്ട്. ആദ്യകാലങ്ങളെ അപേക്ഷിച്ച് ശരീരത്തിന് അധികം അധ്വാനമുള്ള ജോലികളെല്ലാം നാം ചെയ്യുന്നത്.
എന്നതുകൊണ്ട് തന്നെ ശരീരത്തിലെ സന്ധികൾക്ക് ഇടയിലുള്ള കാർസുകളിൽ പ്രശ്നങ്ങൾ ഉണ്ടാവുകയും ഇതിന്റെ ഭാഗമായി സന്ധിവാതം ഉണ്ടാവുകയും ചെയ്യും. സന്ധിവാതം മാത്രമല്ല ആമവാതം പോലുള്ള വാതരോഗങ്ങളും നമ്മുടെ ജീവിതരീതിയുടെ ഭാഗമായി നമുക്ക് ഉണ്ടാകാം. പ്രധാനമായും ഈ വാതരോഗങ്ങൾ ചെറിയ രീതിയിലാണ് ആരംഭിക്കുക പിന്നീട് ഇത് ഘട്ടംഘട്ടമായി കൂടുതൽ കഠിനമായ അവസ്ഥയിലേക്ക് എത്തിച്ചേരും.
എന്നാൽ ഇതിനെ ആരംഭഘട്ടത്തിലെ നാം മനസ്സിലാക്കുന്നു എങ്കിൽ ചെറിയ ജീവിതശൈലി മാറ്റങ്ങളിലൂടെ ചെറിയ വ്യായാമങ്ങളിലൂടെയും ഇതിന്റെ പ്രശ്നങ്ങളെ മാറ്റിയെടുക്കാനും വീണ്ടും പഴയ അവസ്ഥയിലേക്ക് തന്നെ സന്ധികളെ എത്തിക്കാനും സാധിക്കും. എന്നാൽ കൂടുതൽ കഠിനമായ ഒരു അവസ്ഥയിലേക്ക് എത്തുകയാണ് എങ്കിൽ മിക്കപ്പോഴും സർജറികൾ തന്നെ ആവശ്യമായി വരാറുണ്ട്. പ്രത്യേകമായും സന്ധിവാതം ഉണ്ടാവുക എന്നുള്ളത് രാവിലെ ഉണരുന്ന സമയത്താണ് വേദനകൾ അനുഭവപ്പെടാറുണ്ട്.
ആമവാദത്തിന്റെ വേദനകളും ഉണരുന്ന സമയത്താണ് പ്രത്യേകമായി കാണാറുള്ളത്. രാവിലെ ഉണരുമ്പോൾ ജോയിന്റ്കൾക്ക് ഒരു സ്റ്റിഫ്നസ് അനുഭവപ്പെടുക നിവർത്താനം മടക്കാനും ബുദ്ധിമുട്ട് ഉണ്ടാവുക എന്നിങ്ങനെയാണ് ലക്ഷണങ്ങൾ കണ്ടു തുടങ്ങുക. ഭക്ഷണത്തിൽ നിന്നും അധികം കൊഴുപ്പും മെഴുക്കും ഉള്ള ഭക്ഷണങ്ങൾ ഒഴിവാക്കുകയും, കാൽസ്യവും വിറ്റമിൻ ഡി യും ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയും ചെയ്യാം.