ഇന്ന് പ്രായമായ ആളുകൾ മാത്രമല്ല അകാലനര എന്ന പ്രശ്നമുള്ളവരും മുടി കറുപ്പിക്കുന്നത് കാണാറുണ്ട്. എന്നാൽ ഇതിനുവേണ്ടി ഡൈയാണ് ഉപയോഗിക്കുന്നത് തീർച്ചയായും നിങ്ങൾക്ക് ഒരു മനോവിഷമം ഉണ്ടാകും. കാരണം ഈ ഡൈ മൂലം നമുക്ക് ലഭിക്കുന്നത് നാച്ചുറൽ ആയിട്ടുള്ള ഒരു കറുത്ത നിറം ആയിരിക്കില്ല. ഒപ്പം തന്നെ പെയിന്റ് അടിച്ചത് പോലെയുള്ള ഒരു അവസ്ഥ ഉണ്ടാകുന്നതുകൊണ്ടുതന്നെ ഡൈ ഉപയോഗിക്കുന്നത്പലരും ഇന്ന് ഉപേക്ഷിച്ചു കഴിഞ്ഞു.
എന്നാൽ ഈ ഡയിയേക്കാൾ കൂടുതലായി നിങ്ങൾക്ക് റിസൾട്ട് നൽകുന്ന ഒരു പുതിയ മാർഗം പരിചയപ്പെടാം. ഇത് രണ്ട് ഘട്ടങ്ങളായാണ് ചെയ്യുന്നത് എങ്കിലും ഇതിന്റെ റിസൾട്ട് കാണുമ്പോൾ നിങ്ങൾക്ക് തീർച്ചയായും അൽഭുതം ഉണ്ടാകും. അതുപോലെതന്നെ ഒരു മാസകാലയളവിലേക്ക് കളർ നിൽക്കുകയും ചെയ്യും. ഇത് തയ്യാറാക്കുന്നതിനായി ആദ്യമേ ഒരു ഹെന്ന തയ്യാറാക്കണം.
നെല്ലിക്ക പൊടി കൂടി മിക്സ് ആയിട്ടുള്ള ഹെന്ന പൗഡർ ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ ഉചിതം. ഇത് ചായല വെള്ളത്തിൽ നല്ലപോലെ ഇളക്കി യോജിപ്പിച്ച് എട്ടു മണിക്കൂർ നേരത്തേക്ക് റസ്റ്റ് ചെയ്യാൻ വെക്കാം. ശേഷം ഇത് തലയിൽ നല്ലപോലെ തേച്ചുപിടിപ്പിച്ച് ഏറ്റവും കുറഞ്ഞത് ഒന്നരമണിക്കൂർ നേരത്തെങ്കിലും വെച്ചിരിക്കണം. ഒരിക്കലും ഹെന്ന ഉപയോഗിക്കുമ്പോൾ തലയിൽ എണ്ണ മെഴുക്ക് ഉണ്ടാകരുത്.
എന്നാ ചെയ്തശേഷം തലമുടി വെള്ളത്തിൽ കഴുകി ഉണക്കിയെടുക്കുക. ഇതിനുശേഷം രണ്ടോ മൂന്നോ സ്പൂൺ കാപ്പിപ്പൊടി അര ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ഇതിലേക്ക് 2 സ്പൂൺ നീലയമരിയുടെ പൗഡർ മിക്സ് ചെയ്ത് ഒരു പേസ്റ്റ് രൂപമാക്കി തലയിൽ പുരട്ടാം. ഈ ഘട്ടം കൂടി കഴിയുമ്പോൾ നിങ്ങളുടെ തലമുടി നാച്ചുറൽ ആയിട്ടുള്ള കറുപ്പ് നിറത്തിലേക്ക് എത്തിയിരിക്കും.