ചർമ്മ സംരക്ഷണം എന്നത് ഓരോ ആളുകളുടെയും ആഗ്രഹമാണ്. ചർമ്മത്തിലുണ്ടാകുന്ന കറുത്ത പാടുകളും താനും കുരുക്കൾ വന്ന മാറിയതിനുശേഷം ഉള്ള ചെറിയ കുത്തുകളും ഒരുപാട് മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന ആളുകളുണ്ട്. പ്രധാനമായും പുരുഷന്മാരെക്കാൾ ഉപരിയായി സ്ത്രീകളാണ് ചർമ്മത്തിന്റെ കാര്യത്തിൽ കൂടുതലും ശ്രദ്ധ പുലർത്താറുള്ളത്. ചർമം കൂടുതൽ സുന്ദരമാകുന്നതിനും നിങ്ങളെ ചർമ്മത്തിലുള്ള കറുത്ത പാടുകൾ മാറുന്നതിനും ആയി നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരു നല്ല മാർഗം പരിചയപ്പെടാം.
നിങ്ങളുടെ വീട്ടിലുള്ള രണ്ടു വസ്തുക്കൾ മാത്രം ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ ചർമം കൂടുതൽ തിളക്കം ഉള്ളതാക്കാം. ഇതിനായി ഏറ്റവും ആദ്യം ആവശ്യമായത് ഒരു മുട്ടയുടെ വെള്ള മാത്രമാണ്. മുട്ടയുടെ വെള്ള നല്ലപോലെ പതപ്പിച്ച് എടുക്കാനായി ശ്രദ്ധിക്കണം. ഇതിനായി ഒരു സ്പൂണോ ഫോർക്ക് ഉപയോഗിക്കാം. നല്ലപോലെ പതഞ്ഞു വന്ന മുട്ടയുടെ വെള്ളയിലേക്ക് ഒരു ടേബിൾസ്പൂണോളം അരിപ്പൊടി കൂടി ചേർത്തു കൊടുക്കാം.അരിപ്പൊടി ചേർത്ത ശേഷം ഈ മിക്സിന് നല്ല കട്ടി ഉണ്ടായിരിക്കണം.
കട്ടി ആകത്തക്ക അളവിലേക്ക് അരിപ്പൊടി ചേർത്തു കൊടുക്കാം. ഇപ്പോൾ നിങ്ങൾക്ക് മുഖത്ത് പുരട്ടാൻ ആവശ്യമായ നല്ല ഒരു പാക്ക് തയ്യാറായി കഴിഞ്ഞു. താല്പര്യമുള്ളവർക്ക് ഇതിലേക്ക് അല്പം തേൻ കൂടി ചേർത്ത് ലൂസ് ആക്കി എടുക്കാം. ദിവസവും രാവിലെയോ വൈകിട്ടോ നിങ്ങളുടെ സൗകര്യാർത്ഥം ഈ പാക്ക് മുഖത്ത് പുരട്ടി ഇടാം.
അരമണിക്കൂർ നേരമെങ്കിലും ഇത് മുഖത്തു തന്നെ വെച്ചിരിക്കണം.ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകിയാൽ നിങ്ങളെ ഞെട്ടിക്കുന്ന ഒരു റിസൾട്ട് ആയിരിക്കും എന്നത് ഉറപ്പാണ്. നിങ്ങൾക്കും ഇനി ഒരു ഗ്ലാമർ താരമാകാൻ ഈ പാക്ക് ഉപയോഗിക്കാം. ചർമ്മത്തിലെ കറുത്ത പാടുകളും കുരുക്കളും നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടെങ്കിൽ ഈ പാക്ക് നിങ്ങൾക്ക് ശീലമാക്കാം.