ആരോഗ്യകരമല്ലാത്ത ജീവിതം നയിക്കുന്ന വ്യക്തികളുടെ തലമുടി പ്രായമാകുന്നതിനു മുൻപേ തന്നെ നരക്കാനുള്ള സാധ്യതകളുണ്ട്. ഇത്തരത്തിൽ പ്രായമാകുന്നതിനു മുൻപേ മുടി നരക്കുന്ന അവസ്ഥയെ അകാലനര എന്നാണ് പറയാറുള്ളത്. ഭക്ഷണം കഴിക്കുന്ന രീതിയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന വിറ്റാമിനുകളുടെയും അളവ് നാം പ്രത്യേകം ശ്രദ്ധയോടുകൂടി ചെയ്യണം. ആവശ്യമായ പല വിറ്റാമിനുകളും കിട്ടാതെ വരുന്ന സമയത്ത് ആണ്.
മുടി ഇത്തരത്തിൽ അകാല നരയ്ക്ക് വിധേയമാകുന്നത്. നിങ്ങളുടെ തലമുടിക്ക് ആവശ്യമായകറുപ്പ് നിറം നഷ്ടമാകുന്നതും ഇതുകൊണ്ടാണ്. തലമുടിക്ക് കറുപ്പ് നിറം നിലനിർത്താനും വെളുത്തനിറം അപ്പാടെ ഇല്ലാതാക്കുന്നതിനുമായി ഒരു പൊടിക്കൈ വീട്ടിൽ പ്രയോഗിക്കാം. ഇങ്ങനെ ഒരു സൂത്രം ഉണ്ടാക്കാനായി പ്രധാനമായും ആവശ്യമായി വരുന്നത് 4 വസ്തുക്കളാണ്. ആദ്യമായി തന്നെ ഇതിലേക്ക് ആവശ്യമായുള്ള വെളിച്ചെണ്ണ വളരെ ശുദ്ധമായിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത്.
അതുകൊണ്ടുതന്നെ വെർജിൻ കോക്കനട്ട് ഓയിൽ ഇതിനുവേണ്ടി ഉപയോഗിക്കുകയാണ് ഉത്തമം. നിങ്ങൾക്ക് ആവശ്യമായ അളവിൽ വെർജിൻ കോക്കനട്ട് ഓയിൽ ഒരു പാത്രത്തിൽ എടുത്തു വയ്ക്കാം. ഇതിലേക്ക് ഒരു സ്പൂൺ ഉലുവ പൊടിച്ചത് ചേർത്ത് കൊടുക്കാം. അതേ അളവിൽ തന്നെ കരിംജീരകം പൊരിച്ചത് കൂടി ചേർക്കാം.
ഇത് ചേർക്കുമ്പോൾ എണ്ണയുടെ നിറം കറുപ്പ് നിറത്തിൽ ആയി മാറും. നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം ഇതിലേക്ക് ആവശ്യത്തിന് മൈലാഞ്ചി ഇല അരച്ചതോ പൊടിച്ചതോ ചേർക്കാം. ഉണക്കിപ്പൊടിച്ച മൈലാഞ്ചിയിലയാണെങ്കിൽ കൂടുതൽ. ശേഷം ഇത് അങ്ങനെ സൂക്ഷിച്ച് പിറ്റേദിവസം ഒരു കോട്ടൺ തുണിയിലൂടെ അരിച്ചെടുത്ത ദിവസവും തലയിൽ പുരട്ടി കുളിക്കാം.