സ്ത്രീകൾക്ക് സ്വകാര്യഭാഗങ്ങളിൽ ദുർഗന്ധം ഉണ്ടാകും എന്നത് ചില രോഗങ്ങളുടെ ലക്ഷണമായും കാണാം. ഇത് ഒരു യാഥാർത്ഥ്യമാണ്. സാധാരണയായി തന്നെ സ്ത്രീകൾ കാണുന്ന ഒരു അവസ്ഥയാണ് സ്വകാര്യ ഭാഗത്തു നിന്നും വെളുത്ത നിറത്തിലുള്ള കൊഴുപ്പ് പുറത്തുപോകുന്നത്. ഈ വെളുത്ത നിറത്തിലുള്ള കൊഴുപ്പ് സാധാരണയായി ഒരു ആർത്തവ കാലത്തിന്റെ രണ്ടോ മൂന്നോ ദിവസം മുൻപ് രണ്ടുമൂന്നു ദിവസം ശേഷവും കാണപ്പെടാം.
ഇത്തരത്തിലുള്ള ഈ വെളുത്ത നിറത്തിലുള്ള കൊഴുപ്പ് മറ്റൊരു അവസരത്തിൽ കാണുന്നത് ഒരു ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനോട് അനുബന്ധിച്ചാണ്. അതുപോലെതന്നെ കഞ്ഞിവെള്ളത്തിന്റെ നിറത്തിനോട് സമാനമായ രീതിയിൽ കൊഴുപ്പ് പോകുന്നത് പ്രശ്നമാക്കേണ്ട കാര്യമല്ല. ഓവുലേഷന്റെയും മറ്റും ഭാഗമായി ഇത്തരത്തിലുള്ള കൊഴുപ്പുകൾ പുറത്തു പോകാറുണ്ട്. എപ്പോഴാണ് ഈ കൊഴുപ്പ് കൂടുതൽ അപകടകരമാകുന്നത് എന്ന് അറിവ് നമുക്കുണ്ടായിരിക്കണം.
പ്രധാനമായും ഈ കൊഴുപ്പിന്റെ നിറത്തിലോ ഗന്തത്തിലോ വ്യതിയാനം ഉണ്ടാകുമ്പോഴാണ് പലതും നാം സംശയിക്കേണ്ടത്. ഈ വെള്ളപോക്കിന് നിറവ്യത്യാസം ഉണ്ടായി ചിലർക്ക് മഞ്ഞനിറവും, ചിലർക്ക് ചുവന്ന നിറവും, ചിലർക്ക് ഇത് ബ്രൗൺ നിറത്തിലും പോകാം. ഇങ്ങനെയുള്ള നിറവ്യത്യാസം ഉണ്ടാകുന്നത് വയറിനകത്ത് മൂത്രാശയത്തിന് അകത്തു ഉണ്ടാകുന്ന ഇൻഫെക്ഷനുകളുടെ ഭാഗമായിട്ട് ആകാൻ സാധ്യതകളുണ്ട്.
വൻകുടലിലെയോ വയറിന് അകത്തുള്ള ക്യാൻസറിന്റെ ഭാഗമായി ഇത്തരത്തിൽ വെള്ളപോക്കിന് നിറവ്യത്യാസം ഉണ്ടാകാം. ആർത്തവത്തിനോട് അനുബന്ധിച്ചല്ലാതെ വെള്ളപ്പൊക്കോട് കൂടി കാണുകയാണെങ്കിൽ ഭയക്കേണ്ടതുണ്ട്. ഗർഭപാത്രത്തിൽ ഉണ്ടാകുന്ന ചില ഇൻഫെക്ഷനുകളുടെയും ക്യാൻസറിന്റെയും ഭാഗമായി ഈ വെള്ളപോക്കിന് നിറവ്യത്യാസവും ദുർഗന്ധവും ഉണ്ടാകാറുണ്ട്. എപ്പോഴും ഈ യോനീഭാഗം വൃത്തിയായും ശുദ്ധമായും സൂക്ഷിക്കുക എന്നത് നാം ശ്രദ്ധിക്കേണ്ടതാണ്. ഇതിനായി സോപ്പ് ഉപയോഗിക്കുന്നത് അത്ര ഉചിതമല്ല.